പെട്ടന്ന് വാങ്ങിക്കോ, ജനപ്രിയ ജീപ്പുകള്‍ക്ക് വില കൂടുന്നു

പുതുവര്‍ഷാരംഭത്തില്‍ കോംപസ്, മെറിഡിയന്‍ എസ്യുവികളുടെ വില വര്‍ധിപ്പിക്കാന്‍ ജീപ്പ് ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ട് മോഡലുകള്‍ക്കും ഏകദേശം രണ്ട് ശതമാനം വില വര്‍ധനവ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ALSO READതൃശൂരിൽ ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

ജീപ്പ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കോംപസ്, മെറിഡിയന്‍, റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കി തുടങ്ങിയ എസ്‌യുവി മോഡലുകള്‍ വില്‍ക്കുന്നു. കോംപസിന്റെ വില 20.49 ലക്ഷം മുതല്‍ ആരംഭിക്കുമ്പോള്‍, മെറിഡിയന് 33.40 ലക്ഷം രൂപ മുതലാണ് വില. റാംഗ്ലര്‍ 62.65 ലക്ഷം രൂപയിലും ഗ്രാന്‍ഡ് ചെറോക്കി 80.50 ലക്ഷം രൂപയിലും വില്‍ക്കുന്നുയ എല്ലാ വിലകളും എക്‌സ്-ഷോറൂം വിലകള്‍ ആണ്.

ALSO READകേന്ദ്രസർക്കാർ റബ്ബറിന് സബ്സിഡി നൽകുന്നില്ല; മുഖ്യമന്ത്രി

കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലാണ് ജീപ്പ് കോമ്പസ്, ഇത് 4ഃ4, 4ഃ2 പതിപ്പുകളില്‍ വാഗ്ദാനം ചെയ്യുന്നു. കോമ്പസിന് 2.0 ലിറ്റര്‍ ഡീസല്‍ മോട്ടോറും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചോയിസുകളും ലഭിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ പതിപ്പില്ല. ഇവിടെ അമേരിക്കന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഉല്‍പ്പന്നമാണ് കോമ്പസ്, മെറിഡിയന്‍, ഗ്രാന്‍ഡ് ചെറോക്കി എന്നിവയാണ് കമ്പനിയുടെ രണ്ട് പുതിയ കാറുകള്‍. മെറിഡിയന്‍ 2022 മെയ് മാസത്തില്‍ പുറത്തിറക്കി, അതേ വര്‍ഷം നവംബറില്‍ ഇന്ത്യയിലെ മുന്‍നിര ജീപ്പായ ഗ്രാന്‍ഡ് ചെറോക്കിയെ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News