എസ്എഫ്ഐ ചെയർപേഴ്സണായി വിജയം നേടിയ മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ, സാമൂഹികമാധ്യമങ്ങളിൽ വൈറലായ വീഡിയോ

SFI

ചെയർപേഴ്സണായി അട്ടിമറി വിജയം നേടിയ മകളെ കെട്ടിപിടിച്ച് അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ. കായംകുളം പോളി ചെയർപേഴ്സൺ സീറ്റ് കെ എസ് യുവിൽ നിന്ന് തിരിച്ചു പിടിച്ച ഹാഷിറയെ അഭിവാദ്യം ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ വാപ്പ ഹാരിസിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. മന്ത്രി മുഹമ്മദ് റിയാസും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 80% നേടിയാണ് ഹാഷിറ വിജയിച്ചത്. കേരളത്തിലെ 55 പോളിടെക്നിക്കുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 46 ഇടത്തും വിജയിച്ചത് എസ്എഫ്ഐയാണ്.

Also Read: മാലിന്യസംസ്കരണത്തെ കുറിച്ചുള്ള തങ്ങളുടെ നിർദേശങ്ങൾ കേൾക്കണമെന്ന് വിദ്യാർത്ഥികളുടെ അഭ്യർത്ഥന; കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here