ആത്മകഥ വിവാദം; ഇപി ജയരാജന്റെ പരാതിയില്‍ പ്രാഥമികാന്വേഷണം

ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. ആത്മകഥിയിലെ ഗൂഡാലോചന ആരോപിച്ചാണ് പരാതി. ഇപി ജയരാജന്റെ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഡിജിപിയുടെ നിര്‍ദേശം.കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക. പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനം. കഴിഞ്ഞ ദിവസമാണ് ആത്മകഥ വിഷയത്തിൽ ഇ പി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയത്.

ALSO READ: തെലുങ്കരെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം, നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

അതേസമയം ആത്മകഥ പ്രസിദ്ധീകരിക്കാൻ താൻ ആരെയും ചുമതലപെടുത്തിയിട്ടില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. താൻ എഴുതിയ ആത്മകഥ ഉടൻ വരും. വഴി വിട്ട എന്തോ നടന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്‍റെ ആത്മകഥ ഞാൻ ഇപ്പോഴും എഴുതി കൊണ്ടിരിക്കുന്നു, ആര്‍ക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല ഡി.സിയും മാതൃഭൂമിയും സമീപിച്ചിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. കൂലിക്ക് എഴുതിക്കുന്നില്ല, ഞാനാണ് എഴുതുന്നത് എന്നും ഇ പി വ്യക്തമാക്കി.

ALSO READ: അസർബെയ്ജാനിലേക്ക് പോകുന്ന യാത്രക്കാരൻ്റെ കയ്യിൽ ബോംബുണ്ടെന്ന് സന്ദേശം, മുംബൈ വിമാനത്താവളത്തിൽ പരിശോധന നടത്തി

ഡിജിപിക്ക് പരാതി നല്‍കി,ചാനലില്‍ വരുന്ന ഒന്നും എന്‍റെ ബുക്കില്‍ ഞാൻ എഴുതിയതല്ല, ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ വന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന സംശയിക്കുന്നു, തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത് ആസൂത്രിതമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News