ആത്മകഥാ വിവാദം: തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രകാശ് കാരാട്ട്, വാർത്തക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വാസവൻ

prakash-karat-vasavan

ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പ്രകാശ് കാരാട്ട്. ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ട്. പുറത്തുവരുന്നതെല്ലാം തെറ്റാണെന്നും ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ഈ പ്രശ്‌നം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്. ഇപി പറയുന്നതേ വിശ്വസിക്കാന്‍ കഴിയൂ. ഡിസിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ അവകാശവാദവുമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വരുന്ന വാർത്തകൾ ആസൂത്രിതം, നിയമനടപടി സ്വീകരിക്കും’: ഇ പി ജയരാജൻ

രാഷ്ട്രീയമായ ദുരുദ്ദേശ്യത്തോടെയുള്ള വാര്‍ത്തയാണിത്. ഇപിയും ഡിസിയും നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News