മണിപ്പൂര്‍ കരള്‍ പിളര്‍ക്കും; 3മൂന്നുവയസുകാരന്റെ തലയില്‍ ബുള്ളറ്റ്.. ഒരു കണ്ണില്ല! നെഞ്ചിലും ശരീരത്തിലും ആഴത്തില്‍ മുറിവ്, സ്ത്രീകളോടും ക്രൂരത!

മണിപ്പൂരില്‍ കൊല്ലപ്പെട്ട മെയ്‌തെയ് കുടുംബത്തിന്റെ പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കാണാത ആറംഗ കുടുംബത്തെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയുധധാരികളായ അക്രമികള്‍ കുഞ്ഞുങ്ങള്‍ അടക്കമുള്ളവരെ ക്രൂരമായാണ് കൊലപ്പെടുത്തിയിരിക്കുന്നത്. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ നിവാസികളായ ഇവര്‍.

മൂന്നുവയസുകാരനായ എല്‍ ചിംഗ്‌കെയ്ന്‍ഹാംബാ സിംഗിന്റെ തലയോട്ടിയില്‍ ഒരു വെടിയുണ്ട തുളച്ചുകയറിയിട്ടുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചില്‍ ഒടുവുകളും മുറിവുകളും കൈകളില്‍ കൈത്തണ്ടയില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല കുട്ടിയുടെ വലതു കണ്ണില്ലാത്ത നിലയിലായിരുന്നു മൃതദേഹം.

ALSO READ: തോൽവിക്ക് പിന്നാലെ രാജിക്കോ? രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

25കാരിയായ കുട്ടിയുടെ അമ്മ എല്‍ ഹെയ്‌തോന്‍ബി ദേവിയുടെ നെഞ്ചില്‍ മൂന്ന് വെടിയുണ്ടകളാണ് ആഴ്‌നിറങ്ങിയ നിലയിലുള്ളത്. മറ്റൊന്ന് ശരീരത്തിന് പിന്നിലാണ്. 60കാരിയായ മുത്തശ്ശി വൈ റാണി ദേവിയുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ ലഭിച്ചത്. ഒന്ന് തലയോട്ടിയിലും രണ്ടെണ്ണം നെഞ്ചിലും ഒന്ന് കൈയിലും മറ്റൊന്ന് വയറ്റിലുമാണ് തറച്ചത്. രണ്ട് സ്ത്രീകളുടെയും ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മരിച്ച മറ്റ് മൂന്നുപേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന്റെ കൈവശമാണ്. അതില്‍ എട്ടുമാസം പ്രായമുള്ള ഹെയ്‌തോന്‍ദേവിയുടെ കുഞ്ഞിന്റെ സഹോദരി ടി തൊയ്ബിദേവിയുടെയും അവരുടെ എട്ടുവയസുകാരി മകളുടെയും വിവരങ്ങളാണുള്ളത്.

ALSO READ: ന്യൂനമർദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കുക്കി ആയുധധാരികളാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മെയ് 2023ല്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട ലഹളയ്ക്ക് പിന്നാലെ വീടു നഷ്ടപ്പെട്ടതോടെയാണ് കൊല്ലപ്പെട്ട ഈ ആറുപേരും ദുരിതാശ്വാസ ക്യാമ്പിലെത്തുന്നത്. ഇവിടെ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration