തിരുവനന്തപുരത്ത് സ്കൂൾ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികൾക്ക് പരുക്ക്. പോത്തൻകോടാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഈ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റു കുട്ടികളെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അപകടം നടക്കുമ്പോൾ ഓട്ടോറിക്ഷയിൽ പത്തോളം കുട്ടികൾ ഉണ്ടായിരുന്നു. പോത്തൻകോട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
ALSO READ; കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീർപ്പൂക്കൾ
അതേസമയം കേരളത്തെ കണ്ണീരണിയിച്ച പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ ഖബറടക്കം നടന്നു. തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണ് നാലുപേർക്കും അന്ത്യനിദ്ര. വിദ്യാര്‍ഥിനികളെ അവസാനമായി ഒരു നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്. മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണൻകുട്ടിയും കരിമ്പനക്കൽ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ പനയമ്പാടം സ്വദേശികൾ നിദ ഫാത്തിമ, റിദ ഫാത്തിമ, പി എ ഇർഫാന ഷറിൻ, എ എസ് അയിഷ എന്നിവരാണ് മരിച്ചത്. സ്കൂളിൾ നിന്ന് പരീക്ഷ കഴിഞ്ഞു അഞ്ചു പേരൊന്നിച്ച് മടങ്ങുമ്പോഴാണ് അപകടം. സഹപാഠി അജ്ന തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here