വെസ്റ്റ്ഹിൽ പോളിടെക്‌നിക്കിലെ വിദ്യാർഥികൾ നിർമിച്ച 30 ഓട്ടോറിക്ഷകൾ പുറത്തിറക്കി. ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആക്‌സിയോൺ വെഞ്ച്വർസുമായി സഹകരിച്ചാണ് പോളിടെക്‌നിക്കിലെ വിദ്യാർഥികൾ ഓട്ടോറിക്ഷകൾ നിർമിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.
ALSO READ: കെഎല്‍എഫ് വേദിയിലെ എം ടിയുടെ പ്രസംഗം കേന്ദ്ര സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളത്: ഇ പി ജയരാജന്‍
ഖരമാലിന്യ സംസ്‌കരണത്തിനായി ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് ആക്‌സിയോൺ വെഞ്ച്വർസ് പ്രത്യേകം രൂപകൽപ്പനചെയ്ത ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഭാഗങ്ങൾ ക്യാമ്പസിലെത്തിച്ചത്. വിദ്യാർഥികൾക്കും അധ്യാപകർക്കും സാങ്കേതിക പരിശീലനം നൽകിയിരുന്നു. 40 വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പരിശീലനം ലഭിച്ചതിന് ശേഷം പാർട്‌സുകൾ സംയോജിപ്പിച്ച് ഓട്ടോറിക്ഷകളുടെ നിർമാണം പൂർത്തീകരിച്ചത്.
ALSO READ: സപ്ലൈകോ സബ്‌സിഡി നിർത്തലാക്കില്ല: മന്ത്രി ജി ആർ അനിൽ
75 ഓട്ടോകളുടെ നിർമാണമാണ് കോർപറേഷന് ഖരമാലിന്യ നിർമാർജനത്തിന് ഉപയോഗിക്കാനായി ഏറ്റെടുത്തത്. രണ്ടാംഘട്ടം ഉടൻ ആരംഭിക്കും. ഓട്ടോറിക്ഷാ നിർമാണത്തിൽ പങ്കാളികളായ വിദ്യാർഥികൾക്കും വിവിധ മേഖലകളിൽ വൈദഗ്‌ധ്യം തെളിയിച്ചവർക്കും മന്ത്രി ആർ ബിന്ദു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here