എ.വി അനൂപിന്റെ ജീവിതകഥ ‘യു ടേണ്‍’ പ്രകാശനം ചെയ്തു

എ.വി.എ ഗ്രൂപ്പ് എംഡി എ.വി അനൂപിന്റെ പുസ്തകം പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന പുസ്തകം, ‘യു ടേണ്‍’ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്. വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന്‍ നായരാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.

ALSO READ: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്, സുരേഷ് ഗോപിക്ക് നോട്ടീസ്

ഖലീജ് ടൈംസ് മാനേജിങ് എഡിറ്റര്‍ ഐസക്ക് ജോണ്‍ പട്ടാണി പറമ്പില്‍, പ്രദീപ് ചോലയില്‍, പ്രിയാ അനൂപ്, ഡോ. എസ്.എസ്. ലാല്‍, സുരേഷ് കുമാര്‍, സോഹന്‍ റോയ് തുടങ്ങിയവര്‍ സംസാരിച്ചു. സജീദ് ഖാന്‍ പുസ്തകം പരിചയപ്പെടുത്തി. വായനക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലാണ് അനുഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എ.വി അനൂപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News