എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ്

എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നതെന്നും നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയിൽ പങ്കെടുക്കുമെന്നും ഗോപിനാഥ് പറഞ്ഞു. വികസന കാര്യങ്ങളിൽ ഒന്നിച്ചു ചേരണമെന്നാഗ്രഹിക്കുന്ന എല്ലാവരും നവകേരളാ സദസ്സിന്റെ ഭാഗമാവണമെന്നും ഗോപിനാഥ് പാലക്കാട് പറഞ്ഞു.

Also Read; നവകേരള സദസ് ഇന്ന്; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടവും ഇന്ന് നവകേരള സദസ്സിന് വേദിയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News