‘2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ എങ്ങനെ പുറത്താക്കും?’: എ.വി ഗോപിനാഥ്

നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തതില്‍ പ്രതികരിച്ച് എ.വി ഗോപിനാഥ്. 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്.

ALSO READ: സ്‌നേഹം നടിച്ച് 13 സെന്റ് ഭൂമി പണയപ്പെടുത്തി; തിരികെ ചോദിച്ച തന്നെ ചവിട്ടിവീഴ്ത്തി, അച്ഛന്‍ മരിച്ചപ്പോഴും തിരിഞ്ഞ് നോക്കിയില്ല; മകള്‍ ക്രൂരയെന്ന് അനിതയുടെ അമ്മ

”വാര്‍ത്താ മാധ്യമങ്ങളിലൂടെ ആണ് താന്‍ സസ്‌പെന്‍സ് ചെയ്ത കാര്യം അറിയുന്നത്. 2021ഇല്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച ആളാണ് താന്‍. പിന്നെ എങ്ങനെ തന്നെ പുറത്താക്കും എന്ന് കോണ്‍ഗ്രസ് പറയേണ്ടതാണ്.” എന്നായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചയാളെയാണ് ഇപ്പോള്‍ വീണ്ടും പുറത്താക്കിയിരിക്കുന്നത്.ലോക ചരിത്രത്തിലെ അപൂര്‍വ സംഭവം ആണിത്. 2021ല്‍ രാജിവെച്ച തന്നെ ഇപ്പോള്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടി കാട്ടാന്‍ കഴിയും.തനിക്ക് ചെയ്യാന്‍ തോന്നുന്നത് താന്‍ ചെയ്യും. താന്‍ കോണ്‍ഗ്രസ് അനുഭാവി മാത്രമാണ്.പഞ്ചായത്ത് പണം നല്‍കിയപ്പോള്‍ നടപടി ഉണ്ടായില്ല. പിന്നെ ഇപ്പോള്‍ മാത്രം എന്തിന് നടപടി എടുക്കുന്നു കോണ്‍ഗ്രസ് അംഗം അല്ലല്ലോ പിന്നെ എന്തിനാണ് എനിക്കെതിരെ നടപടി എടുക്കുന്നത്? ഒളിഞ്ഞു മുഖ്യമന്ത്രിയെ പിന്തുണക്കുന്ന സാഹചര്യം ആണ് നിലവിലുള്ളത്. അവര്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടത്. നോര്‍ത്ത് ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ നിന്ന് കിട്ടിയ ഊര്‍ജം ആണ് തന്നെ പുറത്താക്കാന്‍ കാരണം. കോണ്‍ഗ്രസ്സ് മരിക്കുന്നതിന് മുന്‍പ് താന്‍ മരിക്കില്ലെന്നും എ.വി ഗോപിനാഥ് പറഞ്ഞു.

അതേസമയം കുറേ കാലമായി കോണ്‍ഗ്രസ് പരിപാടിയിലൊന്നും എ.വി ഗോപിനാഥ് പങ്കെടുക്കാറില്ല. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് ഭാരവാഹിത്വമൊന്നുമില്ലെങ്കിലും പഞ്ചായത്ത് മെമ്പറായതിനാലാണ് സസ്‌പെന്റ് ചെയ്തതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പഞ്ചായത്ത് മെമ്പറെ സസ്‌പെന്റ് ചെയ്യാമെന്നും നവകേരള സദസില്‍ അദ്ദേഹം പങ്കെടുക്കാന്‍ പാടില്ലായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ തർക്ക പരിഹാര കോടതി

പാലക്കാട് നവകേരള സദസില്‍ പങ്കെടുത്തതിനാണ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തത്. കെ പി സി സിയുടേതായിരുന്നു നടപടി. പാര്‍ട്ടി വിലക്ക് ലംഘിച്ച് നവകേരള സദസില്‍ പങ്കെടുത്തതിനാണ് മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സിപിഐഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എ വി ഗോപിനാഥ് എത്തിയത്. മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങള്‍ക്ക് പിന്തുണയെന്ന് ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കെപിസിസിയുടെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News