യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി സഹകരണമേഖലയിലെ തട്ടിപ്പുകാരൻ, സംഭവം സഹോദരൻ പ്രസിഡന്റ് ആയ കാലത്ത്; വെളിപ്പെടുത്തലുമായി സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി സഹകരണ മേഖലയിലെ തട്ടിപ്പുകാരൻ എന്ന് വെളിപ്പെടുത്തലുമായി സി പി ഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ . പൂഞ്ഞാർ , മൂന്നിലവ് സഹകരണ ബാങ്കുകളിൽ ആൻ്റോ ആൻറണിയുടെ കാർമികത്വത്തിൽ വൻ കൊള്ള എന്നും എ വി റസൽ പറഞ്ഞു.

ALSO READ:‘ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ നീക്കത്തിനെതിരെ അവസാനശ്വാസം വരെ പോരാടും’,: മന്ത്രി മുഹമ്മദ് റിയാസ്

ഇരു ബാങ്കുകളിൽ നിന്ന് ആൻ്റോ ആൻ്റണിയുടെ കുടുംബാംഗങ്ങൾ കോടി കണക്കിന് രൂപ ക്രമവിരുദ്ധമായി ലോണെടുത്തു.മതിപ്പു വില കുറച്ചു കാട്ടിയാണ് തട്ടിപ്പ് എന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ സഹകരണ ബാങ്കിൽ സെക്രട്ടറിയായിരുന്നു ആന്റോയുടെ സഹോദരൻ ചാൾസ്. മൂന്നിലവ് ബാങ്കിൽ ആൻ്റോയുടെ സഹോദരൻ ജയിംസ് ആന്റണി പ്രസിഡന്റെ ആയ കാലത്താണ് തട്ടിപ്പ് എന്ന് എ വി റസൽ ആരോപിച്ചു.

ALSO READ: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News