ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ മടിയുള്ളവരണോ? ഇതാ ഞൊടിയിടയിൽ തയ്യാറാക്കാം ഈസി ആൻഡ് ടേസ്റ്റി വിഭവം

എളുപ്പത്തിൽ എങ്ങനെ അവൽ ഉപ്പുമാവ് ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ :

അവൽ – 1 കപ്പ്
സവാള – 1 നേർത്തതായി അരിഞ്ഞത്
ഇഞ്ചി – 1/2 ടീസ്പൂൺ
പച്ചമുളക് – 2
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – 1/4 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് – 1/4 ടീസ്പൂൺ

Also read:സവാളയും കൊച്ചുള്ളിയും വേണ്ട; ഇതാ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു റിച്ച് ഓംലറ്റ്

തയാറാക്കുന്ന വിധം:

അവൽ വെള്ളത്തിൽ നനച്ച് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
ചൂടുള്ള എണ്ണയിൽ കടുകും ഉഴുന്നും ചേർത്തു വഴറ്റുക.
ഇതിലേക്ക് ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. 30 സെക്കൻഡ് നേരം വഴറ്റുക. അരിഞ്ഞ സവാളയും ചേർത്തു 30 സെക്കൻഡ് വീണ്ടും വഴറ്റുക.
അവൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു തേങ്ങാ ചേർത്ത് നന്നായി യോജിപ്പിക്കാം.
അടച്ചു വച്ച് 4 മുതൽ 5 മിനിറ്റ് വരെ വേവിക്കുക.
തീ ഓഫ് ചെയ്തു കഴിഞ്ഞ് 5 മിനിറ്റ് വീണ്ടും മൂടി അടച്ചുവയ്ക്കണം. ചെറു ചൂടോടെ കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News