5 മിനിറ്റിൽ ബ്രേക്ക് ഫാസ്റ്റിന് ഉണ്ടാക്കാം അവൽ ഉപ്പുമാവ്

രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഉപ്പുമാവ് കഴിച്ച് മടുത്തോ ? എങ്കിൽ അവൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉപ്പുമാവ് ഉണ്ടാക്കാം.

ആവശ്യ സാധനങ്ങൾ:

  • അവൽ – 1 കപ്പ്
  • സവാള – 1 നേർത്തതായി അരിഞ്ഞത്
  • ഇഞ്ചി – 1/2 ടീസ്പൂൺ
  • പച്ചമുളക് – 2
  • കറിവേപ്പില
  • ഉപ്പ്
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • കടുക് – 1/4 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1/4 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

  • ഉപ്പുവെള്ളത്തിൽ അവൽ ചേർത്ത് ഉടൻ പുറത്തെടുക്കുക. (2 അല്ലെങ്കിൽ 3 കപ്പ് വെള്ളം എടുത്ത് ഉപ്പ് ചേർക്കുക. ഉപ്പ് രുചി അൽപ്പം കൂടുതലായിരിക്കണം).
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
  • ചൂടുള്ള എണ്ണയിൽ കടുകും ഉഴുന്നും ചേർത്തു വഴറ്റുക.
  • ഇതിലേക്ക് ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. 30 സെക്കൻഡ് നേരം വഴറ്റുക. അരിഞ്ഞ സവാളയും ചേർത്തു 30 സെക്കൻഡ് വീണ്ടും വഴറ്റുക.
  • അവൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു തേങ്ങാ ചേർത്ത് നന്നായി യോജിപ്പിക്കാം.
    അടച്ചു വച്ച് 4 മുതൽ 5 മിനിറ്റ് വരെ വേവിക്കുക.
  • തീ ഓഫ് ചെയ്തു കഴിഞ്ഞ് 5 മിനിറ്റ് വീണ്ടും മൂടി അടച്ചുവയ്ക്കണം. ചെറു ചൂടോടെ കഴിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News