എന്നും രാവിലെ റവ ഉപ്പുമാവ് കഴിച്ച് മടുത്തോ? ഞൊടിയിടയില്‍ ഒരു വെറൈറ്റി ഉപ്പുമാവ് ആയാലോ…

Aval Vegetable Upma

റവ ഉപ്പുമാവ് സ്ഥിരമായി കഴിക്കുമ്പോള്‍ നമുക്ക് ഒരു മടുപ്പ് ഒക്കെ തോന്നാറുണ്ട്. എന്നാല്‍ അത്തരത്തില്‍ റവ ഉപ്പുമാവ് കഴിച്ച് മടുത്തിരിക്കുന്നവര്‍ക്കായി ഇന്ന് ഒരു സ്‌പെഷ്യല്‍ ഉപ്പുമാവ് ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ അവല്‍ ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

അവല്‍ – 2 കപ്പ്

സവാള – 1 (നീളത്തില്‍ ചെറുതായി അരിഞ്ഞത്)

കറിവേപ്പില – ഒരു തണ്ട്

കപ്പലണ്ടി – ഒരു പിടി

പച്ചമുളക് -2

കടുക് -1 ടീ സ്പൂണ്‍

കടല പരിപ്പ് – 1 ടീ സ്പൂണ്‍

ജീരകം – ഒരു നുള്ള്

മഞ്ഞള്‍പൊടി -ഒരു നുള്ള്

കായം – ഒരു നുള്ള്

ഉപ്പ് -ആവശ്യത്തിന്

എണ്ണ – 1 ടേബിള്‍സ്പൂണ്‍

Also Read :  സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തയ്യാറാക്കുന്ന രീതി

രണ്ട് കപ്പ് അവലിന് ഒരു കപ്പ് വെള്ളം എന്ന രീതിയില്‍ കണക്കാക്കി അവല്‍ നനച്ചു വെക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പിലയും ചേര്‍ക്കുക.

ശേഷം ഇതിലേയ്ക്ക് കടല പരിപ്പ്,കപ്പലണ്ടി എന്നിവ നന്നായി വറുത്തെടുക്കുക.

മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്ക് ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക.

ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം. അതിലേക്ക് നനച്ച അവല്‍ ഇതിലേയ്ക്ക് ചേര്‍ത്തിളക്കി വേവിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News