അവതാരകരുടെ ക്ഷേമത്തിനായി ‘അവതാര്‍’; പുതിയ സംഘടന രൂപീകരിച്ചു

ഓള്‍ വീഡിയോ ഓഡിയോ ടെലിവിഷന്‍ ആങ്കേഴ്‌സ് ആന്റ് ആര്‍ ജേസ് (അവതാര്‍) ഔദ്യോഗിക പ്രഖ്യാപനവും, മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷനും കൊച്ചിയില്‍ നടന്നു. സിനിമാ താരം ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന അവതാരകരുടെ ക്ഷേമത്തിനായാണ് അവതാര്‍ എന്ന സംഘടനയ്ക്ക് രൂപം നല്കിയത്. ഹോട്ടല്‍ ബുറൂജില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹരീശ്രീ അശോകന്‍ അംഗങ്ങള്‍ക്ക് കൈമാറി. അവതാര്‍ പ്രസിഡന്റ് രാജാ സാഹിബ് അധ്യക്ഷനായിരുന്നു.

Also Read :ഒക്ടോബറില്‍ മാത്രം 23.5 ലക്ഷം കോടി രൂപ! 1658 കോടി ഇടപാടുകളുമായി റെക്കോര്‍ഡിട്ട് യുപിഐ

സെക്രട്ടറി സൗമ്യ, കെ എസ് പ്രസാദ്, ഏലൂര്‍ ജോര്‍ജ്, പ്രശാന്ത് അലക്‌സാണ്ടര്‍, നിപിന്‍ നവാസ്, ജോയ് ജോണ്‍, സുനീഷ് വാരനാട്, റോയ് മണപ്പളളി, സനല്‍ പോറ്റി, വിനീത് കുമാര്‍, ഹരി പത്തനാപുരം, ഹരിശ്രീ യുസുഫ്, ഫാസില്‍ ബഷീര്‍ ,ഇബ്രു പെരിങ്ങല, ഹരി എസ് കുറുപ്പ്, കലാഭവന്‍ ജിന്റോ, പ്രതീഷ് ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News