അടങ്ങാത്ത ‘ആവേശം’; ബോക്സോഫീസ് റെക്കോർഡിട്ട് ഫഹദിന്റെ ‘ആറാട്ട്’

വിഷു ചിത്രങ്ങളിൽ ബോക്സോഫീസ് റെക്കോർഡിട്ട് ഫഹദ് ഫാസിലിന്റെ ‘ആവേശം’. മൂന്നാം ദിവസമായ വിഷു തലേന്ന് ചിത്രം ഇന്ത്യൻ ബോക്സോഫീസായ 10 കോടി കടന്നു കഴിഞ്ഞു. 4.35 കോടിയാണ് ശനിയാഴ്ച ചിത്രം നേടിയ കളക്ഷൻ. ആദ്യദിനത്തില്‍ ചിത്രം 3.65 കോടിയും, രണ്ടാം ദിനത്തില്‍ 3.35 കോടിയും ആയിരുന്നു കളക്ഷന്‍. ഇതോടെ 11.35 കോടിയാണ് ചിത്രം മൂന്ന് ദിവസത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്.

Also Read: വിഷു ആശംസകൾ നേർന്ന് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി

പാട്ടുകൾ കൊണ്ടും ഫഹദിന്റെ അഭനയപാടവം കൊണ്ടും സമ്പന്നമായ ചിത്രം അക്ഷരാർത്ഥത്തിൽ തീയറ്ററുകളിൽ ‘ആവേശം’ തന്നെയാണ്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്, നസ്രിയ നസീമും നിർമാണ പങ്കാളിയാണ്. ഫഹദിനെ കൂടാതെ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലുണ്ട്.

Also Read: മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത പി വി ആര്‍ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി സജി ചെറിയാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News