രാത്രിയില്‍ സ്ഥിരമായി തൈര് കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

തൈര് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പ്രത്യേകിച്ച് പുളിപ്പ് കുറഞ്ഞ തൈരാണ് കൂടുതലും ആളുകല്‍ക്കും ഇഷ്ടം. ഉച്ചയ്ക്ക് ചോറിനൊപ്പവും രാത്രിയിലും തൈര് ഉപയോഗിക്കുന്ന ധാരാളം ആളുകളെ നമുക്കറിയാം. മിക്കപ്പോഴും നമ്മളും രാത്രിയില്‍ തൈര് ഉപയോഗിക്കാറുണ്ട്.

എന്നാല്‍ രാത്രി സമയങ്ങളില്‍ തൈര് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. തൈര് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെങ്കിലും രാത്രികാലങ്ങളില്‍ താര് ശരീരത്തിന് അധികം നല്ലതല്ല. അതിനാല്‍ രാത്രി കാലങ്ങളില്‍ തൈരിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

കാരണം രാത്രിയില്‍ തൈര് കഴിക്കുന്നത് ദഹിക്കാന്‍ സമയമെടുക്കും തൈരും ചീസും രാത്രിയില്‍ കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ തന്നെ ഇവ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലത്.

രാത്രി സമയങ്ങളില്‍ തൈര് കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. ഇനി രാത്രി സമയങ്ങള്‍ തൈര് കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ചിലരുണ്ടാകും. അത്തരക്കാര്‍ തൈര് മോരംവെള്ളം ആക്കി കുടിക്കുന്നതാണ് ഉത്തമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News