കണ്ണുകള്‍ അമര്‍ത്തി തിരുമുന്ന സ്വഭാവം കുഞ്ഞുനാളിലേയുള്ളവരാകും ഭൂരിഭാഗവും. കണ്ണൊന്ന് ചെറുതായി ചൊറിഞ്ഞാല്‍ പിന്നെ തിരുമ്മാതെ രക്ഷയില്ല. അതൊരു ശീലമായി പോയിയെന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ… ഇതിരി ഗുരുതരമാണ് കാര്യങ്ങള്‍. സൂക്ഷിച്ചില്ലെങ്കില്‍ അവസാനം കാഴ്ച തന്നെ നഷ്ടമായേക്കാം. നിസാരമെന്ന് നമ്മള്‍ കരുതുന്ന പലകാര്യങ്ങളും പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാകുക എന്നതിന് ഉദാഹരണമാണിത്.
അമര്‍ത്തി തിരുമ്മുമ്പോള്‍ മൃദുവായ ടിഷ്യുകള്‍ നശിക്കും. ഇതോടെ നേത്രപടലത്തിന്റെ ആകൃതി തന്നെ മാറും. ഇതിനെ കെരാട്ടോകോണസ് എന്ന രോഗമെന്നാണ് വിളിക്കുന്നത്. പിന്നീടിത് കണ്ണുകളുടെ കാഴ്ച തന്നെ ഇല്ലാത്ത അവസ്ഥയിലേക്ക് മാറ്റും. അതിനാല്‍ കുഞ്ഞുനാളിലെ കുട്ടികളില്‍ ഈ ശീലം ഇല്ലാതാക്കാന്‍ ശ്രമിക്കണം.
തീര്‍ന്നില്ല ഇത്തരത്തില്‍ ശക്തമായി തിരുമ്മുന്നത് ചെറിയ രക്തധമനികള്‍ പൊട്ടാന്‍ കാരണമാകും. കണ്ണ് ചുവക്കുക, ചൊറിയുക എന്നീ അസ്വസ്ഥതകള്‍ ഇതോടെ ഉണ്ടാകും. മാത്രമല്ല വൃത്തിയില്ലാത്ത കൈകള്‍ കൊണ്ടാണ് കണ്ണ് തിരുമുന്നതെങ്കില്‍ അത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷനും കാരണമാകും. കണ്ണുകളില്‍ അധിക സമ്മര്‍ദം കൊടുത്ത് തിരുമ്മുന്നത് ഒഴിവാക്കി, മൃദുവായി തടവുന്നത് ശീലമാക്കണം. ചൊറിച്ചിലുകള്‍ ഉണ്ടായാല്‍ തണുത്ത വെള്ളത്തില്‍ കണ്ണുകഴുകാം. ഇതാണ് ശരിയായ രീതി.
ALSO READ: മെറ്റ വഴിയും പരിഹരിക്കാനാകുന്നില്ല; കൊച്ചിയിൽ വ്യാപകമായ വാട്സ്ആപ് ഹാക്കിങ്ങിൽ ആശങ്കയുമായി പരാതിക്കാർ
മസാജ് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കിയില്ലെങ്കില്‍ കണ്ണിന്റെ ഘടന തന്നെ മാറുമെന്ന് ഓര്‍ക്കുക. കണ്ണുകള്‍ ഡ്രൈ ആകുന്നത് പോലെ തോന്നിയാല്‍ അതൊഴിവാക്കാനുള്ള മാര്‍ഗങ്ങളും തേടണം. കണ്ണുകളുടെ സംരക്ഷണത്തിനായി എന്ത് അസ്വസ്ഥതകള്‍ നേരിട്ടാലും സ്വയം ചികിത്സിക്കാതെ ഡോക്ടറേ കാണുന്നതാകും ഉത്തമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here