മധുരം ഇഷ്ടമുള്ളവർക്ക് പഞ്ചസാര ഒഴിവാക്കാം, തേൻ മതി

honey

പൊണ്ണത്തടി കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം തന്നെ ഹെൽത്തി ആയിട്ടുള്ള ഡയറ്റ് കൂടി പരിശീലിക്കേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. ഡയറ്റിന്റെ ഭാഗമായി പഞ്ചസാര ഒഴിവാക്കുക എന്നത് ആണ് ആദ്യം ചെയ്യണ്ടത്. എന്നാൽ പഞ്ചസാര ഒഴിവാക്കാൻ പറ്റാത്തവർ ആണ് കൂടുതൽ. മധുരം ഇഷ്ടമുള്ളവർക്ക് പഞ്ചസാര പൊതുവെ ഒഴിവാക്കാൻ കഴിയില്ല. പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിച്ച് ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.

നിരവധി ആരോഗ്യഗുണങ്ങൾ തേനിനുണ്ട്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അധിക കൊഴുപ്പിനെ ഇല്ലാതാക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും തേൻ സഹായിക്കും.തേനില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടില്ല. ഊര്‍ജ്ജം നിലനിര്‍ത്താനും തേന്‍ സഹായകമാണ് .

ALSO READ: വെളിച്ചെണ്ണ ഇങ്ങനെ ഒന്ന് തലയിൽ പുരട്ടി നോക്കു, താരൻ ഉറപ്പായും കുറയും

അതേസമയം കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുമെങ്കിലും തേനിന് കലോറിയുടെ അളവ് കൂടുതലാണ്. കൂടാതെ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മറ്റ് ചിലര്‍ക്ക് തേന്‍ അലര്‍ജി ഉണ്ടാക്കാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News