മഴ മുന്നറിയിപ്പ്; തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

മേയ് 20 വരെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശവുമായി ജില്ലാ ഭരണകൂടം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ആണ് നിർദേശം. മേയ് 18 മുതൽ 20 വരെ ഊട്ടിയടക്കമുള്ള തമിഴ്നാട്ടിലെ വിനോദകേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ എം. അരുണ അറിയിച്ചു.

ALSO READ:‘മഴ, ചായ, ചൂട് പലഹാരം… ആഹാ അന്തസ്’; ബ്രെഡും ഉരുളക്കിഴങ്ങും കൊണ്ട് ഒരു ബ്രഡ് ബോണ്ട പരീക്ഷിച്ചാലോ

കുറ്റാലം ജലപാതത്തിൽ ശക്തമായ നീരൊഴുക്കിൽപ്പെട്ട് 17 കാരൻ മരിച്ചു. മറ്റൊരു യുവാവിന് പരിക്ക് പറ്റി . വരുന്ന മൂന്ന് ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം.നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അപകടസാധ്യത മുന്നിൽക്കണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ‘ബേപ്പൂരിൽ മരിച്ച 14 വയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം പൂനെയിൽ നിന്നും വന്നിട്ടില്ല’, വെസ്റ്റ് നൈൽ സ്ഥിരീകരിക്കാനായില്ല: ആരോഗ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News