അമിതവണ്ണവും തടി കൂടുന്നതും ഇന്ന് എല്ലാവരെയും അലട്ടുന്നപ്രശ്‌നമാണ്. ഇതിന് പ്രധാനകാരണം ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമാണ്.
ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ അമിതവണ്ണം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തടി കൂടുമ്പോള്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്. കൊളസ്ട്രോള്‍, ബിപി, പ്രമേഹം,കാല്‍മുട്ടുവേദന തുടങ്ങിയ പല പ്രശ്നങ്ങളും ഇതിന് ഉദാഹരണമാണ്.
രാത്രി കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുക. മാത്രമല്ല, കലോറി കൂടുതലുള്ള സ്നാക്സ് പരമാവധി ഒഴിവാക്കിയാല്‍ തന്നെ തടി കുറക്കാവുന്നതാണ്. അത്താഴശേഷം വിശക്കുന്നുവെങ്കില്‍ ഫ്രൂട്സ് കഴിക്കാവുന്നതാണ്.
ഉറക്കം ശരിയായി ലഭിക്കാത്തത് അമിതവണ്ണത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്.അതുപോലെ തന്നെ പല സമയത്ത് ഉറങ്ങാതെ ഒരു സമയത്ത് തന്നെ ഉറങ്ങി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. കിടക്കാന്‍ നേരം സ്ട്രെസ് ഉണ്ടെങ്കില്‍ ഇത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് കാരണമാകുന്നു. ഇത് തടി കൂട്ടാനും ഉറക്കം തടസപ്പെടാനും കാരണമാകുന്നു.ഡീപ് ബ്രീത്തിംഗ്, മെഡിറ്റേഷന്‍, ആയാസമില്ലാത്ത യോഗ എന്നിവ ചെയ്താല്‍ കിടക്കാന്‍ നേരം സ്ട്രെസ് പരമാവധി ഒഴിവാക്കാം.
വിശന്ന് കിടക്കുന്നതും കൂടുതല്‍ കഴിച്ചു കിടക്കുന്നതും നല്ല ഉറക്കത്തെ ബാധി്ക്കും. അതായത് ഭക്ഷണം തീരെ ഒഴിവാക്കുകയോ കൂടുതല്‍ കഴിയ്ക്കുകയോ ചെയ്യരുത്.വിശന്ന് കിടക്കുന്നതും ഇടക്ക് എഴുന്നേറ്റ് കഴിക്കുന്നതും അല്ലെങ്കില്‍ പിറ്റേന്ന് രാവിലെ അമിതമായി കഴിക്കുന്നതും തടി വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും.ഇതൊക്കെ ഒരു പരിധിവരെ ശ്രദ്ധിച്ചാല്‍ തടി കുറക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here