ജയ് ഭീമിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്; ഇങ്ങനെയൊരു ആക്ഷൻ സീൻ സിനിമയ്ക്ക് ആവശ്യമില്ലായെന്ന് പ്രേക്ഷകർ

സൂര്യ കേന്ദ്ര കഥാപാത്രത്തിൽ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു ജയ് ഭീം. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയിൽ സൂര്യയുടെ കഥാപാത്രമായ ചന്ദ്രുവിന്റെ മാസ്സ് ആക്ഷൻ രംഗങ്ങളാണ് ഈ വീഡിയോയിൽ.

also read :ചെങ്ങന്നൂർ സ്വദേശി കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സൂര്യ ആവശ്യപ്പെട്ടതനുസരിയിരുന്നു സിനിമയിൽ നിന്നും ഈ രംഗം ഒഴിവാക്കിയത്. കഥയുടെ പ്രമേയത്തിൽ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാൻ എപ്പോഴും ശ്രെമിക്കുന്നയാളാണ് സൂര്യ. വീഡിയോ ഇറങ്ങിയതോടെ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ഇപ്പോൾ പ്രേക്ഷകരും. സിനിമ മുന്നോട്ട് വെയ്ക്കുന്ന ആശയം ഈ രംഗത്തിലൂടെ നഷ്ടമാകുമെന്നും ഇങ്ങനെയൊരു ആക്ഷൻ സീൻ സിനിമയ്ക്ക് ആവശ്യമില്ലായെന്നുമാണ് പ്രേക്ഷകർ പറയുന്നത്.ടി ജി ജ്ഞാനവേൽ ആണ് സിനിമയുടെ സംവിധായകൻ. സൂര്യക്കൊപ്പം മലയാളി താരം ലിജിമോളും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. സെൻഗിണി എന്ന ആദിവാസി യുവതിയായാണ് ലിജിമോൾ വേഷമിട്ടത്.

also read :തനി നാടന്‍ ചെമ്മീന്‍ തീയലുണ്ടെങ്കില്‍ ഊണിന് മറ്റൊന്നും വേണ്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News