ചില തമാശകള്‍ പറയാത്തതാണ് മാന്യത, അത്തരം തമാശകളുടെ രക്തസാക്ഷിയാണ് ഞാന്‍: മഞ്ജു പത്രോസ്

നിറത്തിന്റെ, വണ്ണത്തിന്റെ, പല്ലുന്തി നില്‍ക്കുന്നതിന്റെ അങ്ങനെ പല പേരില്‍ പല തരത്തില്‍ തമാശകളുടെ രൂപത്തില്‍ പലരും കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. അപമാനിക്കപ്പെട്ടിട്ടുണ്ട്. സിനിമകളിലും ടെലിവിഷനിലും ചില സന്ദര്‍ഭങ്ങളില്‍ തമാശയുടെ പേരില്‍ ഇത്തരം ബോഡി ഷെയിമിംഗ് ആഘോഷിക്കപ്പെടാറുണ്ട്. കലാകാരന്മാര്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും വേണ്ടി മാത്രം പറയുന്ന ചില തമാശകളായി അതിനെ കണ്ടാല്‍ മതിയെന്ന ന്യായീകരണങ്ങളും വരാറുണ്ട്. ഇപ്പോള്‍ ഇതേ വിഷയത്തില്‍ പ്രശസ്ത നടന്‍ ബിനു അടിമാലി നടത്തിയ പരാമര്‍ശത്തിന് നടി മഞ്ജു പത്രോസ് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്.

ALSO READ: കൊച്ചി കപ്പല്‍ ശാലയില്‍ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയ സംഭവ; ശ്രീനിഷിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും

കലാകാരന്മാര്‍ എന്തെങ്കിലും തമാശ പറയുന്നുണ്ടെങ്കില്‍ അത് നിങ്ങളെ സന്തോഷിപ്പിക്കാനാണ്. ഒരുപാട് ദു:ഖങ്ങള്‍ ഉള്ളിലൊതുക്കിയാണ് ഓരോ പരിപാടിയും ചെയ്യുന്നത്. ഓരോ തമാശയും പ്രേക്ഷകര്‍ക്ക് സന്തോഷം ലഭിക്കട്ടെ എന്നു കരുതിയാണ് ചെയ്യുന്നത്. ബോഡി ഷെയ്മിംഗ് പണ്ട് സിനിമകളില്‍ ഉണ്ടായിരുന്നില്ല. സിനിമ വിജയിക്കാനുള്ള തമാശകളായി മാത്രം അതിനെ കാണുക. ഇതൊരപേക്ഷയാണെന്നായിരുന്നു നടന്‍ ബിനു അടിമാലി പറഞ്ഞത്. എന്നാല്‍ നടന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മഞ്ജു, ഇത്തരം തമാശകള്‍ പലരെയും വേദനിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ അത്തരം തമാശകള്‍ ഒഴിവാക്കുന്നതാണ് മാന്യതയെന്നുമാണ് പ്രതികരിച്ചത്. തന്റെ മകന്‍ കറുത്തിട്ടാണെന്നും താന്‍ നേരിട്ടതെല്ലാം അവനും നേരിടേണ്ടി വരുമോ എന്ന പേടി തനിക്കുണ്ടെന്നും താരം പറഞ്ഞു.

ALSO READ:  ജനങ്ങള്‍ നവ കേരള സദസ് ഏറ്റെടുത്തു: മുഖ്യമന്ത്രി

പ്രതികരിച്ചില്ലെങ്കില്‍ തനിക്ക് മനസാക്ഷി കുത്തുണ്ടാകും. ഒരുപാട് കലാകാരന്മാര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് ബിനു ചേട്ടന്‍ പറയുമ്പോള്‍ അതെ ബുദ്ധിമുട്ട് താനും അനുഭവിക്കുന്നുണ്ട്. ഓര്‍മവെച്ച നാള്‍ മുതല്‍ എന്റെ നിറത്തെയും വണ്ണത്തെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്. ചുറ്റുമുള്ളവര്‍ ചിരിക്കുന്ന തമാശകള്‍ ആസ്വദിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇത്തരം തമാശകള്‍ എനിക്കെന്തോ കുറവുണ്ടെന്ന് കുട്ടിക്കാലം മുതല്‍ കുത്തിവെക്കുകയായിരുന്നു. എനിക്ക് ഇത്തരം തമാശകള്‍ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ എന്നെ പോലെ ഒരു സമൂഹം ഇവിടെയുണ്ടെന്നും മഞ്ജു ഓര്‍മിപ്പിച്ചു. ഇനിയുള്ള തലമുറ നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തമാശകള്‍ പറയാതിരിക്കട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയുള്ള തമാശകള്‍ പറയാതിരിക്കുന്നതാണ് അവരോടെ കാണിക്കുന്ന മാന്യത. ഞാന്‍ ഇത്തരത്തിലുള്ള തമാശകളുടെ രക്തിസാക്ഷി കൂടിയാണെന്നും മഞ്ജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News