“പ്രവാസികളുടെ പുനഃരധിവാസവും പുനരുജ്ജീവനവും”, നോർക്ക റൂട്ട്സിന് ദേശീയ പുരസ്ക്കാരം

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ദേശീയ പുരസ്കാരമായ സ്കോച്ച് അവാർഡിന് അർഹമായി. രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് നൽകുന്ന ദേശീയ പുരസ്കാരമാണ് സ്കോച്ച്. സാമൂഹ്യനീതി, സുരക്ഷ എന്നീ വിഭാഗങ്ങളിലെ സിൽവർ വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്.

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനഃരധിവാസത്തിനും സാമ്പത്തിക പുനരുജ്ജീവനത്തിനും സഹായകമായ പദ്ധതികൾ നടപ്പാക്കിയതിനാണ് 2023-ലെ അവാർഡ് ലഭിച്ചത്. മെയ് അവസാനവാരം ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ നോർക്ക അധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങും.

പ്രവാസികൾക്കായുള്ള പദ്ധതികൾ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അത് യാഥാർത്ഥ്യമാക്കുകയും ചെയ്തത് കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പുരസ്ക്കാര വാർത്തയോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News