കമ്മ്യൂണിസ്റ്റ് നേതാവ് എന്‍.സി ശേഖറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിച്ചു. സിപിഐഎം സംസ്ഥാനാന സെക്രട്ടറി എംവി.ഗേവിന്ദന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവ്,സ്വാതന്ത്ര്യസമര സേനാനി,പാര്‍ലമെന്റേറിയന്‍,ട്രേഡ് യൂനിയന്‍ സംഘാടകന്‍,എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ പ്രഗത്ഭനായ എന്‍.സി.ശേഖറുടെ സ്മരണാര്‍ത്ഥം എന്‍.സി.ശേഖര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. പുരസ്‌കാര സമിതി ചെയര്‍മാന്‍ കൂടിയായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നടന്‍ മധുവിന്റെ വസതിയില്‍ എത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
10,000രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം.കവിയും മാദ്ധ്യമപ്രവര്‍ത്തകനുമായ എന്‍.പ്രഭാവര്‍മ്മ, ഫൗണ്ടേഷന്‍ കണ്‍വീനര്‍ ഡോ.വി.പി.പി.മുസ്തഫ, ഡോ.പ്രമോദ് പയ്യന്നൂര്‍, എന്‍.സി ശേഖറിന്റെ മക്കളായ ഇടയത്ത് രവി, ശശി ശേഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
News Summery: The award instituted in the name of communist leader NC Shekhar was presented to actor Madhu.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here