മൂന്നാമത് അലിഫ്- മീം കവിതാ പുരസ്‌കാരം കവി ആലങ്കോട് ലീലാ കൃഷ്ണന്. മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ് സയന്‍സ് (വിറാസ്) സംഘടിപ്പിക്കുന്ന മീം കവിയരങ്ങിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കുന്നത്.
വീരാന്‍ കുട്ടി, കെ ഇ എന്‍, കെ ടി സൂപ്പി എന്നിവരടങ്ങുന്ന ജൂറിയാണ് ആലങ്കോടിന്റെ ‘അല്‍ അമീന്‍’ എന്ന കവിത അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുഹമ്മദ് നബിയുടെ ബാല്യം, യൗവനം, സ്വഭാവ വൈശിഷ്ട്യങ്ങള്‍, വ്യക്തി ജീവിതം തുടങ്ങി വ്യത്യസ്ത മേഖലകളെ പ്രമേയമാക്കി എഴുതിയ കവിതകളില്‍ നിന്നാണ് അല്‍അമീന്‍ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത്.
READ ALSO:വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ശനി, ഞായര്‍ (ഒക്ടോബര്‍ 7, 8) ദിവസങ്ങളില്‍ നോളജ് സിറ്റിയില്‍ വെച്ച് നടക്കുന്ന മീം കവിയരങ്ങില്‍ മര്‍കസ് നോളജ് സിറ്റി ഡയറക്ട്ര് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആലങ്കോട് ലീലാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here