നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം കൈരളി ന്യൂസ് ന്യൂസ്എഡിറ്റർ ലെസ്ലി ജോണിന്

നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം കൈരളി ന്യൂസിന്.
ന്യൂസ് എഡിറ്റർ ലെസ്ലി ജോണിനാണ് പുരസ്‌കാരം ലഭിച്ചത്. ഗൗരി ലങ്കേഷിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരമാണിത്.18 വർഷത്തെ സ്തുത്യർഹ മാധ്യമ പ്രവർത്തനത്തിനാണ് അംഗീകാരം.

നിംസ് പ്രോ ചാൻസലർ ശ്രീ ഫൈസൽ ഖാൻ അധ്യക്ഷനും സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ, കവി കുന്നത്തൂർ ജെ പ്രകാശ് എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. പുരസ്കാരം നന്മ കരിച്ചാറയുടെ നാലാമത് വാർഷിക സമ്മേളനത്തിൽ  22.07.2023 ന് രാവിലെ 10 30 ന് കണിയാപുരം റാഹ ഓഡിറ്റോറിയത്തിൽ വച്ച് സബ്. ജഡ്ജി ശ്രീ എസ് ഷംനാദ് പുരസ്കാരം നൽകി ആദരിക്കും.

Also Read: ‘പടകാളി ചണ്ഡി ചങ്കരി’ വീണ്ടും വൈറല്‍, പാലക്കാടന്‍ പയ്യന് എ ആര്‍ റഹ്‌മാന്റെ വക അഭിനന്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News