ബഹിരാകാശ കാഴ്ചകൾ എന്നും വിസ്മയങ്ങൾ സൃഷ്ടിക്കുന്നവയാണ്. ആ വിസ്മയകാഴ്ചകൾ മനുഷ്യരാശിക്ക് കാട്ടിതരുന്ന ബഹിരാകാശ ടെലിസ്കോപ്പാണ് ഹബിൾ. 1990 ഏപ്രിൽ 24-ന് വിക്ഷേപിച്ച ഈ ദൂരദർശിനി മനുഷ്യരാശിയുടെ ബഹിരാകാശത്തെ കണ്ണാണ്. ഹബിൾ പകർത്തിയ കോസ്മിക് സ്പൈഡറിന്റെ ചിത്രം ഇപ്പോൾ നാസ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. 3000 പ്രകാശ വർഷങ്ങൾക്കകലെയുള്ള സാഗിറ്ററസ് നക്ഷത്രസമൂഹത്തിലെ ഏറ്റവും കത്തുന്ന നക്ഷത്രത്തിന്റെ ചിത്രമാണ് നാസ പങ്കുവെച്ചത്.
Also Read: കാൻസർ കോശങ്ങളെ കൊല്ലും, വില 17 കോടി; ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാർത്ഥമായ കലിഫോര്‍ണിയം
250,000 ഡിഗ്രി സെൽഷ്യസിൽ ഉപരിതലതാപനിലയുള്ള നക്ഷത്രം കത്തുമ്പോൾ, തീവ്രമായ താപം ചുറ്റുമുള്ള വാതകത്തെ ഊർജ്ജസ്വലമാക്കുന്നു 100 ബില്യൺ കിലോമീറ്റർ വ്യാപിക്കുന്ന ഈ തരംഗങ്ങൾ ചിലന്തിയുടെ കാലുകൾ പോലെ ദൃശ്യമാകുന്നു. നക്ഷ്രത്തിന്റെ കേന്ദ്രസ്ഥാനം പിങ്ക് കലർന്ന തിളങ്ങുന്ന നിറത്തിലാണ് കാണപ്പെടുന്നത്.
നാസ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വൻ പ്രചരണമാണ്.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here