അയനിക പോസിറ്റീവ് ജേർണലിസം പുരസ്‌കാരം കൈരളി ന്യൂസ് മാധ്യമ പ്രവർത്തകൻ ചേതൻ സാജന്

അയനിക പോസിറ്റീവ് ജേർണലിസം ആൻഡ് ഇംപാക്ട് ജേർണലിസ്റ്റ് അവാർഡ് കൈരളി ന്യൂസ് ബ്രോഡ്‌കാസ്റ്റ് ജേർണലിസ്റ്റ് ചേതൻ സാജന്. ആല്‍ബനിസം വിഷയത്തിലെ മികച്ച റിപ്പോർട്ടിങ്ങിനാണ് അംഗീകാരം. ശരീരത്തിലെ കണ്ണ്, ത്വക്ക്, തൊലി, മുടി എന്നിവയ്ക്ക് നിറം നൽകുന്ന മെലാനിന്റെ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ആല്‍ബനിസം. ഈ അവസ്ഥ നേരിടുന്ന നടൻ ശരത് തേനുംമൂലയെ കുറിച്ചുള്ള റിപ്പോർട്ടാണ് ചേതൻ സാജന് അവാർഡിന് അർഹനാക്കിയത്. ജൂൺ 13 ന് ആല്‍ബനിസം ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് അവാർഡ് ഏർപ്പെടുത്തിയത്.

Also read:മൂന്നാം മോദി സർക്കാരിന്റെ പ്രധാന വകുപ്പുകൾ കൈയടക്കി ബിജെപി; അതൃപ്തി തുടർന്ന് ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും

ചേതൻ ഉൾപ്പെടെ 12 മാധ്യമ പ്രവർത്തകർക്കാണ് അവാർഡ്. ഗൗരവമേറിയ ആല്‍ബനിസം വിഷയത്തെ കുറിച്ച് ജനങ്ങളെ അറിയിച്ചതിന് നൽകേണ്ട പിന്തുണയെ കുറിച്ച് അവബോധം ഉണ്ടാക്കാനും ഈ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞെന്ന് പുരസ്‌കാര നിർണായക സമിതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News