രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച് പാകിസ്ഥാൻ വനിതാ താരം ആയിഷ നസീം. 18 വയസ്സു മാത്രം പ്രായമുള്ള താരമാണ് ആയിഷ നസീം. പാക്കിസ്ഥാനു വേണ്ടി നാല് ഏകദിനങ്ങളും 30 ട്വന്റി20 മത്സരങ്ങളും ആയിഷ കളിച്ചിട്ടുണ്ട്. വിരമിക്കുന്ന കാര്യം ആയിഷ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും അറിയിച്ചിട്ടുണ്ട്. മതപരമായ കാരണങ്ങളുള്ളതിനാലാണ് താരം ക്രിക്കറ്റ് നിർത്തുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ടോപ് ഓർഡർ ബാറ്ററായ ആയിഷ ട്വന്റി20 ക്രിക്കറ്റിൽ 369 റൺസ് നേടിയ താരമാണ്.വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ 25 പന്തിൽ 43 റൺസെടുത്തിരുന്നു. 2021 ജൂണിൽ വെസ്റ്റിൻഡീസിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും തിളങ്ങിയതോടെയാണ് ആയിഷ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്നത്.
ALSO READ: ഒടുവില്‍, പ്രധാനമന്ത്രിക്ക് വേദനിച്ചിരിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്
2020 വനിതാ ട്വന്റി20 ലോകകപ്പിൽ തായ്‌ലൻഡിനെതിരെയാണ് ആയിഷ ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. 2023 ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു താരത്തിന്റെ അവസാന മത്സരം. ക്രിക്കറ്റ് പ്രതിഭയെന്നാണ് ആയിഷയെ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ വാസിം അക്രം വിശേഷിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here