‘ആയിരം ഔറ’ എന്ന പേരില്‍ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. റാപ്പര്‍ ഫെജോ ഗാനരചന, സംഗീതം, ആലാപനം എന്നിവ നിര്‍വഹിച്ച ഗാനം ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യു ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ഗാനം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചതോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ഇന്‍സ്റ്റ സ്റ്റോറിയിലും നിറയുകയാണ് ഫെജോയുടെ ശബ്ദം. ഗാനമിപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്.
ബീറ്റ് പ്രൊഡക്ഷന്‍: ജെഫിന്‍ ജെസ്റ്റിന്‍, വിഷ്വല്‍ & ഡിസൈന്‍: റാംമ്പോ, ഗിറ്റാര്‍: മാര്‍ട്ടിന്‍ നെറ്റോ, മിക്‌സ് & മാസ്റ്റര്‍: അഷ്ബിന്‍ പൗലോസ്, പ്രൊമോഷന്‍സ്- വിപിന്‍ കുമാര്‍, ഡോല്‍ബി അറ്റ്‌മോസ് മിര്‌സ്: എബിന്‍ പോള്‍ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. ഈ ടീമിന്റെ മുന്‍പ് ഇറങ്ങിയ ‘കൂടെ തുള്ള്..’ എന്ന ട്രെന്‍ഡിങ് ഗാനം ഇരുപത് മില്യണ് മുകളിലാണ് യു ട്യൂബ് വ്യൂസ് നേടിയത്.
Read Also: ‘നിങ്ങൾക്ക് വേണ്ടത് ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല’; ലക്ഷ്മി ബാലഭാസ്‌കറിനെ പിന്തുണച്ച് ഇഷാൻ ദേവും ജീനയും
റാപ്പിങ്, റാഫ്താര്‍, സുഷിന്‍ ശ്യാം എന്നിവരുള്‍പ്പെടെയുള്ള സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഫെജോ 2009ലാണ് തന്റെ സോളോ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഹിപ് ഹോപ്പ് / റാപ്പ്, എംടിവി ഹസില്‍, കോമഡി ഉത്സവം, ഫ്ലവേഴ്സ് ടോപ് സിംഗര്‍, സ്റ്റാര്‍ സിംഗര്‍, ബ്രീസര്‍ വിവിഡ് ഷഫിള്‍, മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്സ് 2020, മഴവില്‍ മ്യൂസിക് അവാര്‍ഡുകള്‍, പാരാ ഹിപ് ഹോപ്പ് ഫെസ്റ്റ് തുടങ്ങിയ സംഗീതകച്ചേരികളില്‍ നിറസാന്നിധ്യമായി.
മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ലെ ‘തലയുടെ വിളയാട്ട്’, ടൊവിനോയുടെ ‘മറഡോണ’യിലെ ‘അപരാട പങ്ക’, പൃഥ്വിരാജിന്റെ ‘രണം’ത്തിലെ ‘ആയുധമേതുട’, ഫഹദ് ചിത്രം ‘അതിരന്‍’ലെ ‘ഈ താഴ്വര’ എന്നിവയിലൂടെയാണ് ഫെജോ സ്വീകാര്യത നേടുന്നത്. ഇപ്പോഴിതാ ‘ആയിരം ഔറ’യും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗാനം ആസ്വദിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here