അയോധ്യ പ്രതിഷ്ഠ ചടങ്ങ്; കാസർഗോഡ് എസ് ജി എച്ച് ഹൈസ്കൂൾ ചട്ടവിരുദ്ധമായി അവധി നൽകി; റിപ്പോർട്ട് തേടി വിദ്യഭ്യാസ മന്ത്രി

കാസർഗോഡ് കുഡലു എസ് ജി എച്ച് ഹൈസ്കൂളിൽ അയോധ്യ പ്രതിഷ്ഠയോടനുബന്ധിച്ച് ചട്ടവിരുദ്ധ അവധി നൽകി. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുമതി വാങ്ങാതെയാണ് പ്രധാനാധ്യാപകൻ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഔദ്യോഗിക നിർദേശമില്ലാതെ അവധി നൽകിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

അയോധ്യ പ്രതിഷ്ഠയുടെ പേരിലാണ് കുഡ്ലുവിലെ ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചത്. പ്രാദേശികമായി ഉത്സവങ്ങളോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടെങ്കിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാറുണ്ട്. ഇതിന് ഡി ഇ ഒ യിൽ നിന്ന് അനുമതി വാങ്ങിക്കണം.

Also read:അയോധ്യ പ്രതിഷ്‌ഠ ചടങ്ങിനിടെ ബാബറി മസ്‌ജിദ് ധ്വംസനം ചര്‍ച്ചയാക്കി ; കൈരളി ന്യൂസിന്‍റെ ഉത്തരവാദിത്വ ജേര്‍ണലിസത്തെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

എന്നാൽ അയോധ്യയിൽ പ്രതിഷ്ഠ നടക്കുന്നതിന് ഇവിടെ എന്തിനാണ് പ്രാദേശിക നൽകുന്നതെന്ന ചോദ്യമാണുയരുന്നത്. അവധി നൽകുന്നതിനായി ബിജെപി നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റ് നിർദ്ദേശ പ്രകാരം പ്രധാനാധ്യാപകൻ ഡി ഇ ഒ ക്ക് അപേക്ഷ നൽകിയിരുന്നു. സ്കൂൾ പി ടി എ പ്രസിഡൻ്റും എക്സിക്യൂട്ടീവ് അംഗങ്ങളും മധൂർ പഞ്ചായത്ത് പ്രസിഡൻ്റും ബി ജെ പി മധൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റും ആവശ്യപ്പെട്ടതിനെ തുടർന്ന് അവധി നൽകുന്നുവെന്ന് കാണിച്ചായിരുന്നു അപേക്ഷ. പകരം ഫെബ്രുവരി 3 ന് ശനിയാഴ്ച പ്രവൃത്തി ദിനമായി അധ്യയന ദിനം ക്രമീകരിക്കുമെന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം നൽകിയ അപേക്ഷയിൽ അവധി അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ അനുമതിയില്ലാതെ സ്കൂൾ മാനേജ്മെൻ്റ രാത്രി സ്കൂളിന് പ്രാദേശിക അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശമില്ലാതെ ഇന്ന് അവധി നൽകിയ സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News