അയോധ്യ പ്രതിഷ്‌ഠ ചടങ്ങിനിടെ ബാബറി മസ്‌ജിദ് ധ്വംസനം ചര്‍ച്ചയാക്കി ; കൈരളി ന്യൂസിന്‍റെ ഉത്തരവാദിത്വ ജേര്‍ണലിസത്തെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

രിത്രത്തെ പാടെ തിരസ്‌കരിച്ചുകൊണ്ടാണ് അയോധ്യ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്‌തത്. ഹിന്ദി വാര്‍ത്താചാനലുകള്‍, മുന്‍പേ സംഘപരിവാര്‍വത്‌കരണത്തിന് വിധേയപ്പെട്ടപ്പോള്‍ തങ്ങളും ആ വ‍ഴിക്കുതന്നെ എന്ന് വ്യക്തമാക്കുന്നതായിരുന്നു അയോധ്യ തത്സമയ വാര്‍ത്തകളിലൂടെ മലയാള മാധ്യമങ്ങള്‍ തെളിയിച്ചത്. എന്നാല്‍, ആ വ‍ഴിക്ക് തങ്ങളില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതിന്, ബാബറി മസ്‌ജിദിന്‍റെ അവശിഷ്‌ടങ്ങള്‍ക്ക് മേലെയാണ് അയോധ്യ ക്ഷേത്രം പണിതതെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചതിന് കൈരളി ന്യൂസിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.

സംഘപരിവാര്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലി‍ഴയുന്ന സമീപനമാണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും വേറിട്ടുനിന്നത് കൈരളി ന്യൂസ് മാത്രമാണെന്നുമാണ് സോഷ്യല്‍ മീഡിയ എടുത്തുപറയുന്നത്. ‘ഓ ഇന്ത്യ !’ എന്ന് പേരിട്ട്, പ്രത്യേക ക്യാംപയിനായി  ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടുന്ന പ്രത്യേക ചര്‍ച്ചകള്‍ സംഘടിപ്പിച്ചാണ് അയോധ്യ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് കൈരളി തത്സമയം ജനങ്ങളിലേക്ക് എത്തിച്ചത്.

ചാനലിന്‍റെ ന്യൂസ് ഡയറക്‌ടര്‍ എന്‍.പി ചന്ദ്രശേഖരന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ സിജു സുഗതന്‍, കെ നീലിമ, മുതിര്‍ന്ന അവതാരകരായ കാവ്യ ഐശ്വര്യ, അസിത സഹീര്‍ എന്നിവരാണ് അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നയിച്ചത്. എ‍ഴുത്തുകാരി കെ.ആര്‍ മീര, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ആര്‍ രാജഗോപാല്‍, കെ.കെ ഷാഹിന, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, കവി കുരീപ്പു‍ഴ ശ്രീകുമാര്‍, എ‍ഴുത്തുകാരന്‍ കെ.പി രാമനുണ്ണി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

“സാധാരണക്കാരുടെ മനസിലേക്ക് വിഷം കുത്തിവെക്കണമെങ്കിൽ പച്ചക്കള്ളം സംഘപരിവാറിന് പറഞ്ഞേ പറ്റൂ” – എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കെകെ ഷാഹിന ചൂണ്ടിക്കാട്ടി. ‘യഥാർത്ഥത്തിൽ അയോധ്യയില്‍ നടക്കുന്നത് സംഘപരിവാറിന്റെ ദേശീയ തെരഞ്ഞടുപ്പ് കൺവെൻഷനാണെന്നും പണി പൂര്‍ത്തിയാക്കുക പോലും ചെയ്യാതെ പ്രധാനമന്ത്രി മുഖ്യകാര്‍മികനായത് വിചിത്രമാണെന്നും എം സ്വരാജ് ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇത്തരത്തില്‍, അയോധ്യ ക്ഷേത്രത്തിന് പിന്നിലെ സംഘപരിവാര്‍, ബി.ജെ.പി രാഷ്‌ട്രീയ അജണ്ട ചൂണ്ടിക്കാട്ടുന്നതായിരുന്നു അതിഥികളുടെ അഭിപ്രായങ്ങള്‍.

ALSO READ | ബാബരി മസ്ജിദ് മുതല്‍ രാംമന്ദിര്‍ വരെ; മാധ്യമങ്ങളും നിലപാടിലെ ഇരട്ടത്താപ്പും

അയോധ്യ ക്ഷേത്ര നിര്‍മാണത്തിന്‍റെ നാള്‍വ‍ഴികളും ബാബറി മസ്‌ജിദ് ഇല്ലാതാക്കാനുള്ള സംഘപരിവാറിന്‍റെ അജണ്ടയും അതിലൂടെയുള്ള രാഷ്‌ട്രീയ നേട്ടത്തെയും വ്യക്തമാക്കുന്നതായിരുന്നു അവതാരകരുടെ ചോദ്യങ്ങള്‍. ‘ഓ ഇന്ത്യ’ ക്യാംപയിനില്‍ എ‍ഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍, കവി സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ വിവിധ ഇടങ്ങളില്‍ നിന്നും കൈരളി ന്യൂസിനോട് പ്രതികരിച്ചതും ചാനല്‍ സംപ്രേഷണം ചെയ്‌തു.

ALSO READ | അയോധ്യ പ്രാണപ്രതിഷ്ഠ; അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പ്രാണന്‍ നഷ്ടമാവുന്നു

അതേസമയം, അയോധ്യ ക്ഷേത്രത്തിന്‍റെ നിര്‍മാണ വൈദഗ്‌ധ്യത്തെയും പ്രാണ പ്രതിഷ്‌ഠയെ പ്രകീര്‍ത്തിക്കുന്നതും മാത്രമായിരുന്നു മറ്റ് വാര്‍ത്താചാനലുകള്‍ നല്‍കിയത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ചരിത്രവും വര്‍ത്തമാന സാഹചര്യവും ഉറക്കെ വിളിച്ചുപറഞ്ഞ കൈരളി ന്യൂസിന്‍റെ ഉത്തരവാദിത്വ ജേര്‍ണലിസത്തെ സോഷ്യല്‍ മീഡിയ അഭിനന്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News