അയോധ്യ പ്രതിഷ്ഠ ചടങ്ങ്; ഹിമാചൽപ്രദേശ് നാളെ അവധി പ്രഖ്യാപിച്ചു

അയോധ്യ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശിൽ നാളെ അവധി പ്രഖ്യാപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം അയോധ്യ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അവധി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായാണ്. മുഴുവൻ ദിന അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also read:ആഡംബരത്തിന്റെ പുതിയമുഖം; റോൾസ് റോയ്‌സ് സ്‌പെക്‌ടർ ഇന്ത്യയിലേക്ക്

അതേസമയം, അയോധ്യ ക്ഷേത്ര പ്രതിഷ്ഠ കഴിയുന്നതുവരെ ദില്ലി എയിംസിലെ ഒ. പി വിഭാഗം അടച്ചിടാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തി. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവധി പിൻവലിച്ചിട്ടില്ല. ഗുജറാത്ത്‌ വംശീയ ഹത്യ കേസിലെ പ്രതികൾക്ക് പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം നൽകിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.

Also read:കോഴിക്കോട്ടെ ‘മിനി ഗോവ’യെ പരിചയപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്രസക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളുടെ പ്രവർത്തനം അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കുന്നതായിരുന്നു തീരുമാനം. പ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം കാണാൻ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും അവസരം നൽകുന്നു എന്നാണ് കേന്ദ്രസർക്കാർ പറഞ്ഞ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News