അയോധ്യ പ്രതിഷ്ഠ; ജനുവരി 22ലെ അവധിക്കെതിരെ നിയമവിദ്യാര്‍ത്ഥികള്‍ കോടതിയില്‍

മഹാരാഷ്ട്രയില്‍ ജനുവരി 22ന് അവധി നല്‍കിയതിനെതിരെ നാല് നിയമവിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചു. നാളെ വാദം കേള്‍ക്കും. മുംബൈയിലെ നാല് നിയമ വിദ്യാര്‍ത്ഥികളാണ് അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ഇഷ്ടാനുസരണം പൊതുഅവധി പ്രഖ്യാപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ALSO READ:ടിഗ് നിധി തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് നാല് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഞായറാഴ്ച രാവിലെ 10.30 ന് പരിഗണിക്കും.

ALSO READ:സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജീവനക്കാരെ കബളിപ്പിച്ചു; സ്വര്‍ണവുമായി കടന്ന പ്രതി പിടിയില്‍

ശിവാംഗി അഗര്‍വാള്‍, സത്യജീത് സിദ്ധാര്‍ത്ഥ് സാല്‍വെ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ബംഗിയ എന്നീ വിദ്യാര്‍ത്ഥികളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ ജിഎസ് കുല്‍ക്കര്‍ണിയും നീല ഗോഖലെയും അടങ്ങുന്ന പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News