ഗാന്ധിജിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി വിളിച്ചാൽ പോകാൻ കഴിയുന്നതെങ്ങനെയാണ്? രാമക്ഷേത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ ബിനോയ് വിശ്വം

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം രംഗത്ത്. ഗാന്ധിജിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി വിളിച്ചാൽ പോകാൻ കഴിയുന്നതെങ്ങനെയാണെന്ന് ബിനോയ് വിശ്വം ചോദിച്ചു. കോൺഗ്രസ്സിന്റെ ചില നിലപാടുകൾ ലീഗിനെ ചിന്തിപ്പിക്കുന്നുണ്ടാകുമെന്നും, അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കരുത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്‌ലറ്റിക്‌ മീറ്റ്‌; ഇഞ്ചോടിഞ്ച് പോരാട്ടവുമായി താരങ്ങൾ

‘മത്സരം ബിജെപിയും കോൺഗ്രസും തമ്മിലെന്നുള്ള പ്രസ്താവന അങ്കലാപ്പ് കൊണ്ടാണ്. തോൽക്കാൻ പോവുന്ന എം പി യുടെ ജല്പനങ്ങൾ ആണ് ടി എൻ പ്രതാപന്റേത്. തൃശൂരിൽ കോൺഗ്രസ് തോൽക്കും, എൽ ഡി എഫ് ജയിക്കും. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യ അവകാശമെന്നാണ് പാർട്ടിയുടെ നിലപാട്, പറയാനുള്ളത് ബന്ധപ്പെട്ട വേദികളിൽ പറയുന്നുണ്ട്’, ബിനോയ് വിശ്വം പറഞ്ഞു.

നവകേരള സദസ് കേരളം കണ്ട മികച്ച മുന്നേറ്റമാണെന്ന് പറഞ്ഞ ബിനോയ് വിശ്വം കരിങ്കൊടി പ്രകടനങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതായിരുന്നുവെന്നും, പക്ഷേ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പാടില്ല എന്നാണ് സിപിഐ നിലപാടെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ALSO READ: എല്ലായിടത്തും വസ്ത്രപ്രദര്‍ശനം നടത്തുന്നയാളായി പ്രധാനമന്ത്രി മാറി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

‘കർണാടക ജയിച്ചപ്പോൾ എല്ലാം ശരിയായി എന്ന നിലപാടിലാണ് കോൺഗ്രസ്, കർണാടകയല്ല ഇന്ത്യ. സീറ്റ് വെച്ചു മാറുന്ന ചർച്ചകൾ ഇതുവരെ ഉണ്ടായിട്ടില്ല. എൽ ഡി എഫിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ല. മാവോയിസ്റ്റുകൾ വഴിതെറ്റിപ്പോയ സഖാക്കൾ, അവരോടുള്ള നിലപാടിൽ മാറ്റമില്ല. മാവോയിസ്റ്റുകളെ വെടിയുണ്ടകൾ കൊണ്ടല്ല നേരിടേണ്ടത്. എന്നാൽ മാവോയിസ്റ്റ് രാഷ്ട്രീയം സിപിഐ അംഗീകരിക്കുന്നില്ല’, ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News