അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങ്; ക്ഷണം സ്വീകരിച്ച് സോണിയാ ഗാന്ധി

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസും. ചടങ്ങിലേക്കുള്ള ക്ഷണം സോണിയ ഗാന്ധി സ്വീകരിച്ചെന്ന് ദിഗ്‌വിജയസിങ്  അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഹിന്ദുത്വ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോദ്ധ്യയില്‍ പ്രതിഷ്ഠ നടത്തി വോട്ട് സമാഹരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ടെത്തിയായിരുന്നു ് സോണിയ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ടെത്തി ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിലേക്കുള്ള ക്ഷണം സോണിയ ഗാന്ധി സ്വീകരിച്ചെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അറിയിച്ചത്. സോണിയ ഗാന്ധിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

Also Read: ഇടപാടുകൾ നടക്കാത്ത യുപിഐ ഐഡികൾ ഡിസംബർ 31 കഴിഞ്ഞാൽ ബ്ലോക്ക് ആകും

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുത്വ നീക്കം തന്നെയാണ് അടുത്ത നാളുകളിലായി കോണ്‍ഗ്രസിന്റേതെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് അയോദ്ധ്യ പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കാനുള്ള തീരുമാനവും ഉണ്ടാകുന്നത്.അതേസമയം, അയോധ്യരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയും, മുരളീമനോഹര്‍ ജോഷിയും പങ്കെടുക്കില്ല. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്ന രണ്ട് പേരോടും പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.. മോദിക്ക് വേണ്ടിയാണ് ഇരുവരെയും ഒഴിവാക്കിയതാണെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News