അയോധ്യ രാമക്ഷേത്ര വിഷയം; സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ മുസ്ലീം ലീഗിലും അമര്‍ഷം

അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ മുസ്ലീം ലീഗിലും അമര്‍ഷം. പ്രസ്താവനയില്‍ പിന്തുണയുമായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെത്തിയെങ്കിലും മറ്റ് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചില്ല. സമസ്തയ്ക്കകത്തെ ലീഗ് വിരുദ്ധരും ശിഹാബ് തങ്ങളുടെ പ്രസ്താവന ആയുധമാക്കുകയാണ്.

ALSO READ:”പുലിമടയില്‍ ചെന്ന് ‘ഇ.ഡിപ്പേടി’യില്ലാതെ പുലികളെ നിര്‍ഭയം നേരിടുകയാണ് സഖാവ് ജോണ്‍ ബ്രിട്ടാസ്, താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു”: കെ.ടി ജലീല്‍ എംഎല്‍എ

പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ബാബറി മസ്ജിദ് ഭൂമിയിലെ രാമക്ഷേത്രത്തെ അംഗീകരിക്കും വിധം നടത്തിയ പ്രസ്താവന ന്യായീകരിക്കാനാവാതെ വിയര്‍ക്കുകയാണ് നേതാക്കള്‍. പാര്‍ട്ടി അധ്യക്ഷനെ മറ്റൊരാള്‍ തിരുത്തുകയെന്നത് ലീഗിന്റെ ചരിത്രത്തില്‍ ഇല്ല. രാജ്യത്തെ ബഹുഭൂരിപക്ഷം ആദരിക്കുന്ന രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിനാല്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നായിരുന്നു പ്രസ്താവന. ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടങ്ങിയ പശ്ചാത്തലത്തിലാണ് പ്രസ്താവന പുറത്തുവന്നത്. സമുദായത്തിനകത്ത് ചര്‍ച്ചകള്‍ നടക്കുമ്പോഴായിരുന്നു പ്രസ്താവന.

ALSO READ:സാദിഖലി തങ്ങളുടെ രാമക്ഷേത്ര പരാമര്‍ശം: പ്രകീര്‍ത്തിച്ച് ജന്മഭൂമി മുഖപ്രസംഗം

സമസ്തയിലെ ലീഗ് വിരുദ്ധരും രൂക്ഷ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. തങ്ങളുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഗ്യാന്‍ വ്യാപിയില്‍ പൂജ അനുവദിച്ചത്തിനെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് പാണക്കാട് ശിഹാബ് തങ്ങള്‍ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം. അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് മുക്തകണ്ഠം പ്രശംസിച്ചതൊഴിച്ചാല്‍ പൊതുസമൂഹത്തില്‍ നിന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ ലീഗ് നിലപാടിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസും മാത്രമാണ് പിന്തുണച്ചത്. പറഞ്ഞത് തിരുത്തി പറയാന്‍ സാദിഖലി തങ്ങള്‍ തയ്യാറാവാത്തതില്‍ നേതാക്കള്‍ക്കിടയിലും അമര്‍ഷം പുകയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News