ഹിന്ദുവല്ല ഇന്ത്യയാണ് വലുതെന്ന് വിളിച്ചു പറയാൻ വിരലിലെണ്ണാവുന്ന ഈ മനുഷ്യർ മാത്രം മതി; നന്ദി മലയാളമേ

അയോധ്യയിൽ ബാബറി പള്ളി പൊളിച്ച് ഇന്ത്യൻ മതേതരത്വത്തിന്റെ തലച്ചോറിൽ സംഘപരിവാർ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ ഇന്ത്യൻ ജനത ഹൃദയത്തിൽ കൊണ്ടുനടന്ന മറ്റനേകം വിഗ്രഹങ്ങൾ തകർന്നടിഞ്ഞു. പള്ളി പൊളിച്ചിട്ടാണ് അമ്പലം പണിയുന്നത് എന്നറിയാഞ്ഞിട്ടല്ല, അത് പറഞ്ഞാൽ നഷ്ടപ്പെട്ടേക്കാവുന്ന ബഹുമതികളോ ലൈഫ് ടൈം സെറ്റിൽമെന്റുകളോ പ്രതീക്ഷിച്ചായിരിക്കാം സൂപ്പർ താരങ്ങളടക്കം മോദിയുടെ പുറം മോഡി മാത്രമുള്ള രാമക്ഷേത്രത്തിലേക്ക് ഇരച്ചു കയറിയത്.

ALSO READ: കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു; പ്രതികൾ ഭർതൃസഹോദരന്മാർ; സംഭവം യുപിയിൽ

അമിതാഭ് ബച്ചനിൽ തുടങ്ങി ആലിയ ഭട്ടിൽ വരെ എത്തി നിൽക്കുന്ന ബോളിവുഡിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളും അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ ഉണ്ടായിരുന്നു. ഒരു വെഡിങ് റിസപ്‌ഷനു പങ്കെടുക്കുന്ന ലാഘവത്തോടെയാണ് ഏറെ ഗൗരവമുള്ള ഒരു രാഷ്ട്രീയ സംഭവത്തിൽ സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തത്. കങ്കണ മുതൽ പല താരങ്ങളും പല കാലങ്ങളിൽ മോദി ഭക്തി പ്രകടിപ്പിച്ചിരുന്നെങ്കിലും കത്രീന കൈഫ് മുതൽക്ക് ശങ്കർ മഹാദേവൻ വരേക്ക് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തത് ഞെട്ടലുണ്ടാക്കി.

പക്ഷെ അന്നുമിന്നും നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്നത് നമ്മൾ മലയാളികൾ തന്നെയാണ്. ഇന്ത്യ മുഴുവൻ വർഗീയ വാദികൾ വെറുപ്പിന്റെ വിത്തുകൾ പാകിയപ്പോൾ, ഭരണഘടനയുടെ ആമുഖം പങ്കുവെച്ചുകൊണ്ടാണ് നമ്മൾ പ്രതികരിച്ചത്. ആഷിക് അബു, പാർവതി, റിമ കലിങ്കൽ, കനി കുസൃതി, ജിയോ ബേബി, വിധു പ്രതാപ്, ഷെയ്ൻ നിഗം, സയനോര തുടങ്ങിയവർ അയോധ്യയിലെ ഹിന്ദുത്വവാദികളുടെ കയ്യേറ്റത്തിനെതിരെ കൃത്യമായി പ്രതികരിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദിച്ചാൽ ലഭിക്കാൻ പോകുന്ന ചാപ്പകൾക്ക് ഭയപ്പെടാതെ മലയാളികളുടെ മതേതരത്വ മൂല്യങ്ങളെ നമ്മുടെ പ്രിയ താരങ്ങൾ ചേർത്തുപിടിച്ചു.

ALSO READ: അതും ഓസീസ് കൊണ്ടുപോയി; മികച്ച ടീമില്‍ ഇടംപിടിക്കാതെ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍

അയോധ്യ ഒരു രാഷ്ട്രീയ വിഷയമാണെന്നിരിക്കെ സ്ത്രീകളുടെ തുല്യതയ്ക്കും ഉന്നതിക്കും വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന രേവതി എടുത്ത നിലപാട് തീർത്തും വർഗീയതയ്ക്ക് കുഴലൂതുന്നതിന് സമാനമാണ്. ജയ് ശ്രീറാം എന്ന് വിളിച്ചാണ് രേവതി അയോധ്യയിലെ രാമ ക്ഷേത്രത്തിനോട് അനുകൂല നിലപാട് അറിയിച്ചത്. സംഘപരിവാർ കൊന്നതിന്റെയും കൊല്ലിച്ചതിന്റെയും തകർത്തത്തിന്റെയും ചരിത്രം അറിയാത്ത ഒരാളല്ല രേവതി. നിത്യ മേനോൻ അടക്കം രേവതിയുടെ വർഗീയ നിലപാടുകൾക്ക് പിന്തുണയായി എത്തിയതിൽ ഇനി അത്ഭുതപ്പെടാൻ ഒന്നുമില്ല. സൂരജ് സന്തോഷ് പറഞ്ഞത് പോലെ ഇനിയും പുറത്തുവരാനുണ്ട് പല രേവതിമാരുടെയും യഥാർത്ഥ മുഖങ്ങൾ.

ഹിന്ദുവല്ല ഇന്ത്യയാണ് വലുതെന്ന് വിളിച്ചു പറയാൻ വിരലിലെണ്ണാവുന്ന ഈ മനുഷ്യർ മാത്രം മതി. ഇത് രാമന്റെ ഇന്ത്യയല്ല, ഇത് ഗാന്ധിയുടെ ഇന്ത്യയാണ്. നിങ്ങൾ വെടിവെച്ചു മഹാത്മാ ഗാന്ധിയുടെ ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News