അയോധ്യ രാമക്ഷേത്രം റോഡിൽ സ്ഥാപിച്ച 50 ലക്ഷം രൂപയുടെ വഴിവിളക്കുകൾ മോഷണം പോയി

ram-temple_light

അയോധ്യ: രാമക്ഷേത്രത്തിലേക്കുള്ള റോഡിൽ സ്ഥാപിച്ച 50 ലക്ഷം രൂപ വിലമതിക്കുന്ന 3800 വഴിവിളക്കുകൾ മോഷണം പോയതായി പരാതി. അയോധ്യയിലെ അതീവ സുരക്ഷാമേഖലയിൽ സ്ഥാപിച്ച വഴിവിളക്കുകളാണ്‌ മോഷ്ടിക്കപ്പെട്ടത്. ആഗസ്റ്റ് ഒമ്പതിന് കരാറുകാരൻ പൊലീസിൽ പരാതി നൽകിയതോടെയാണ് വഴിവിളക്കുകൾ മോഷ്ടിക്കപ്പെട്ട വിവരം പുറംലോകമറിഞ്ഞത്. 3800 ബാംബു ലൈറ്റുകളും,36 ഗോബോ പ്രൊജക്ടറുകളുമാണ് മോഷ്ടിക്കപ്പെട്ടത്.

രാമ​ക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയായ രാം പാതയിലും ഭക്തിപാതയിലും സ്ഥാപിച്ച ലൈറ്റുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. സ്വകാര്യ സ്ഥാപനങ്ങളായ യാഷ് എന്റർപ്രൈസസും കൃഷ്ണ ഓട്ടോമൊബൈൽസും റാം പാതയിൽ 6,400 മുള വിളക്കുകളും ഭക്തി പാതയിൽ 96 ഗോബോ പ്രൊജക്ടർ ലൈറ്റുകളുമാണ് സ്ഥാപിച്ചിരുന്നത്.

Also Read- ‘ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് വിപണി സാധ്യതയെ തുരങ്കംവെയ്ക്കുന്നത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മാർച്ച് 19 വരെ എല്ലാ ലൈറ്റുകളും ഉണ്ടായിരുന്നു. മെയ് ഒമ്പതിന് നടത്തിയ പരിശോധനയിൽ ചില ലൈറ്റുകൾ നഷ്ടമായതായി കമ്പനികൾ കണ്ടെത്തിയിരുന്നു. എന്നാൽ ആഗസ്റ്റ് ഒമ്പതിന് നൽകിയ പരാതിയിലാണ് 50 ലക്ഷം രൂപയുടെ ലൈറ്റുകൾ മോഷണം പോയെന്ന വിവരമുള്ളത്.

News Summary- Complaint of theft of 3800 street lights worth Rs 50 lakh installed on road to Ram Temple in Ayodhya

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News