സനാതന ധര്‍മ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരായ പ്രകോപന ആഹ്വാനത്തില്‍ അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്. അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിലാണ് നടപടി. വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
also read- ‘സനാതന ധര്‍മം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്’; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തൊല്‍ തിരുമാവളന്‍ എംപി
ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തു കോടി രൂപയായിരുന്നു പരമഹംസ ആചാര്യ വാഗ്ദാനം ചെയ്തത്. ഇതിന് പിന്നാലെ പരമഹംസയ്ക്ക് മറുപടിയുമായി ഉദയനിധി രംഗത്തെത്തി. തന്റെ തലയ്ക്ക് പത്ത് കോടി വേണ്ടെന്നും തല ചീകാന്‍ പത്ത് രൂപയുടെ ഒരു ചീപ്പ് മതിയാകുമെന്നുമാണ് ഉദയനിധി മറുപടി പറഞ്ഞത്. സംഭവം വാര്‍ത്തയായതോടെ ഉദയനിധിയുടെ തല വെട്ടുന്നതിന് 10 കോടി പോരെങ്കില്‍ പാരിതോഷികം വര്‍ധിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് പരമസംഹ വീണ്ടും രംഗത്തെത്തി.
also read- മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവം; യുപി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി.
ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here