അയോധ്യയിൽ കെഎഫ്സിയ്ക്ക് പച്ചക്കൊടി കിട്ടിയതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. പൊതുവെ കെഎഫ്സിയിലെ ചിക്കനാണ് ഹൈലൈറ്റെങ്കിൽ അയോധ്യയിലെ കെഎഫ്സിയിൽ ചിക്കൻ വേണ്ടെന്നാണ് നിർദേശം. ഇതാണ് ട്രോളുകൾക്ക് വഴിവെച്ചത്. ചിക്കനില്ലാതെ എന്ത് കെഎഫ്സി എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
അയോധ്യയിലെ കെഎഫ്സിയിലേക്ക് വരുമ്പോൾ ഫ്രൈഡ് ചിക്കന്‍ പകരം ഫ്രൈഡ് ചാണക വരളിയാണ് ഉണ്ടായിരിക്കുക എന്നാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. കെഎഫ്സിയുടെ പിതാവായ കൊളോണൽ സാൻഡേർസിന്റെ ചിത്രത്തിന് പകരം സവർക്കറുടെ ചിത്രം വരുമെന്നും, കോക്കിന് പകരം കൂടെ കുടിക്കാൻ ഗോമൂത്രം വിതരണം ചെയ്യുമെന്നും സോഷ്യൽ മീഡിയ ട്രോളുന്നു.
ALSO READ: കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയോ? ഒടുവിൽ വർഷങ്ങൾക്ക് ശേഷം വിവാദത്തിൽ പ്രതികരിച്ച് നടി
അതേസമയം, കഴിഞ്ഞ ദിവസമാണ് രാമക്ഷേത്രത്തിന് സമീപം യുഎസ് ആസ്ഥാനമായുള്ള കെന്റുക്കി ഫ്രൈഡ് ചിക്കന്‍ അനുമതി നല്കാന് യുപി സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷേ ഒരു കണ്ടീഷനും ഇതോടൊപ്പം സർക്കാർ മുന്നോട്ട് വെച്ചിരുന്നു. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം വില്ക്കാന് പറ്റുമെങ്കില്‍ കട ആരംഭിച്ചാല്‍ മതിയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here