നവകേരള സദസ്; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കാരക്കോണം നവകേരള സദസുമായി ബന്ധപെട്ടു കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തും കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍സ് അസോസിയേഷനും സംയുക്തമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കാരക്കോണം ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ.ആനന്ദ്, ഡോ.അഭിനയ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ALSO READ:  താഴ്ച്ചയിൽ നിന്നും ഉയർച്ചയിലേക്ക്; സ്വർണ വിലയിൽ വീണ്ടും വർധനവ്

ക്യാമ്പിന്റെ ഉദ്ഘാടനം പാറശ്ശാല സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാ റാണി, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.വി.ജെ. സെബി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. എസ്. വൈ.ഷാജി ബോസ്സ് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News