ആയുർവേദ ഡോക്ടറുടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് ചീനച്ചട്ടിയിൽ വേവുന്ന മുള്ളൻപന്നിയിറച്ചി, ഒടുവിൽ അറസ്റ്റ്

വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി ബാജിയെയാണ് അഞ്ചലിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളുടെ കൊട്ടാരക്കര വാളകം അമ്പലക്കരയിലെ വീട്ടില്‍ അഞ്ചൽ വനംറേഞ്ച് ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയത്. വീട്ടിലെത്തിയപ്പോള്‍‌ അടുക്കളയില്‍ ചീനച്ചട്ടിയിൽ മുള്ളൻപന്നിയിറച്ചി ഇയാൾ കറിയാക്കുന്നതാണ് വനപാലകർ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടുപരിസരത്തു നിന്ന് മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി.

ALSO READ: ഒടുവിൽ വാർത്തകളോട് പ്രതികരിച്ച് എലിസബത്ത്, വേർപിരിയലും ഡിപ്രഷനും ഓൺലൈൻ മാധ്യമങ്ങളുടെ സൃഷ്ടി?

വെറ്റില വിൽക്കാനായി കൊട്ടാരക്കരയിലേക്ക് പോകവേ വാളകം മേഴ്സി ആശുപത്രിക്ക് സമീപത്ത് വച്ച് റോഡിൽ ചാടിയ മുള്ളൻപന്നിയെ ഡോക്ടർ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. പുലർച്ചെയായിരുന്നു സംഭവം. തുടർന്ന് പരുക്കേറ്റ മുളളന്‍പന്നിയെ ഡോക്ടർ വാഹനം നിർത്തി വാഹനത്തിൽ കയറ്റി വീട്ടിൽ എത്തിക്കുകയായിരുന്നു. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും വനപാലകർ പിടിച്ചെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News