ആയുഷ് പിജി എൻട്രൻസ് ടെസ്റ്റ്; അപേക്ഷ ക്ഷണിച്ചു

ആയുഷ് പിജി എൻട്രൻസ് ടെസ്റ്റിനായി അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മേയ് 15 രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2700 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1800 രൂപയും പിന്നാക്കം, സാമ്പത്തിക പിന്നാക്കക്കാർക്ക് 2450 രൂപയുമാണ് ഫീസ്.

ALSO READ: 60 വയസുകാരിയെ കൊന്ന് വീടിനുപിന്നിൽ കുഴിച്ചിട്ടു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ, സംഭവം ആലപ്പുഴയിൽ

അംഗീകൃത ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി ബാച്‌ലർ ബിരുദവും രജിസ്ട്രേഷനും നേടി, ഒരു വർഷത്തെ ഇന്റേൺഷിപ് ഈ വർഷം ജൂൺ 30നകം പൂർത്തിയാക്കിയവരായിരിക്കണം അപേക്ഷകർ. കൗൺസലിങ് സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. എൻട്രൻസിൽ റാ‌ങ്ക് നേടുന്നവർ നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷനൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി, സംസ്ഥാനങ്ങൾ, പ്രവേശനം നടത്തുന്ന സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ നിഷ്കർഷിക്കുന്ന പ്രസക്ത യോഗ്യതകളുണ്ടെന്ന് ഉറപ്പാക്കണം.

ALSO READ: മാലദ്വീപ് പൊതു തെരഞ്ഞെടുപ്പ്: മുഹമ്മദ് മുയ്‌സുവിന് വന്‍ വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News