ആയുഷ്മാൻ ഭാരത് ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ആവശ്യപ്പെട്ടു. എഴുപതു വയസു കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ്.
ആയുഷ്മാൻ ഭാരത് ഇൻഷുറൻസിലെ ആനുകൂല്യങ്ങൾ കേരളത്തിലെ വയോധികർക്ക് ലഭിക്കുന്നതു സംബന്ധിച്ച് പലതരം ആശങ്കകൾ നിലവിൽ പരക്കുന്നുണ്ടെന്നും അത് പരിഹരിക്കാൻ ഇടപെടണമെന്നുമാണ് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ആവശ്യപ്പെട്ടത് . ഇൻഷുറൻസ് കമ്പനിയെ തീരുമാനിക്കുക, ആശുപത്രികളെ എൻറോൾ ചെയ്യുക, ഹെൽത്ത് ബനിഫിറ്റ് പാക്കേജുകൾ നിശ്ചയിക്കുക തുടങ്ങി ആവശ്യമായ മുന്നൊരുക്കങ്ങൾ അടിയന്തിരമായി നടത്തിയാൽ മാത്രമേ സംസ്ഥാനത്തെ വയോജനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക് വലിയ തോതിൽ സാമ്പത്തിക നേട്ടം ഉണ്ടാകുന്നതുമാണ് ഈ പദ്ധതി. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യം സംസ്ഥാനത്തെ വയോജനങ്ങൾക്ക് ലഭ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംഘടന സർക്കാരിനോട് അഭ്യർഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here