ആസാദി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ വിജിന്‍ വായാന്തോട്, ക്യാമറാമാന്‍ ബിച്ചു പൂവച്ചല്‍

പ്രമുഖ സോഷ്യലിസ്റ്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ് നാരായണ്‍ജിയുടെ സ്മരണാര്‍ത്ഥം ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന്‍ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് മാധ്യമ കല സാംസ്‌കാരിക ജീവകാരുണ്യ പൊതുപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആസാദി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈരളി ന്യൂസിന് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച ക്രൈം റിപ്പോര്‍ട്ടറായി കൈരളിയുടെ വിജിന്‍ വായാന്തോടും ക്യാമറാമാനായി
സീനിയര്‍ ക്യാമറാമാന്‍ ബിച്ചു പൂവച്ചലും അര്‍ഹരായി.

ALSO READ: “മലയാളസിനിമ ആയതുകൊണ്ടാണ് അങ്ങനെ നടന്നത്”: ‘ആവേശത്തെ’ പ്രശംസിച്ച് അനുരാഗ് കശ്യപ്

മറ്റ് അവാര്‍ഡുകള്‍: മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. മികച്ച കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയര്‍ കണ്ണൂര്‍ നഗരസഭ. മികച്ച പൊതു പ്രവര്‍ത്തകന്‍ കെകെ ജയപ്രകാശ്, ഡോ ഷെമാ മുഹമ്മദ് മികച്ചസാമൂഹ്യ പ്രവര്‍ത്തക സോയാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ എന്നിവരാണ്.

മികച്ച വാര്‍ത്ത അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിം 24 ന്യൂസ്, മാധ്യമ രംഗത്തെ സമഗ്രസംഭാവന വീണ പ്രസാദ്, ഔട്ട്പുട്ട് എഡിറ്റര്‍ ജനം ടിവി. മികച്ച റിപ്പോര്‍ട്ടര്‍ അര്‍ജുന്‍ കല്യാട് റിപ്പോര്‍ട്ടര്‍ ടിവി, മികച്ച വനിത റിപ്പോര്‍ട്ടര്‍ മിഥിലാ ബാലന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ 24 ന്യൂസ്, മാധ്യമ രംഗത്തേ യുവ പ്രതിഭാപുരസ്‌കാരം നിയാസ് റഹ്‌മാന്‍ റിപ്പോര്‍ട്ടര്‍ മനോരമ ന്യൂസ്, മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം അഞ്ചു ജയപ്രകാശ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ന്യൂസ് മലയാളം 24* 7, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ രാഹുല്‍ കെ വി സീനിയര്‍ റിപ്പോര്‍ട്ടര്‍ മാതൃഭൂമി ന്യൂസ് . സാമൂഹ്യ പ്രതിബദ്ധ റിപ്പോര്‍ട്ടര്‍ മുഹമ്മദ് അസ്ലം സീനിയര്‍ റിപ്പോര്‍ട്ടര്‍ മീഡിയ വണ്‍.

കൃഷ്ണന്‍ പത്താണത്ത് കാരുണ്യ പ്രവര്‍ത്തകന്‍, അബികുമാര്‍ വെമ്പാല പരിസ്ഥിതി പ്രവര്‍ത്തകന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ തീര്‍ത്ഥാ വിവേക് ഭക്ഷ്യസുരക്ഷ ബോധവല്‍ക്കരണം, ഡോ. അബ്ദുല്‍സലാം സാമൂഹ്യ പ്രവര്‍ത്തകന്‍. നാദിറ മെഹറിന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഗ് ബോസ് താരം തുടങ്ങിയവരെയാണ് ഈ വര്‍ഷത്തെ രാജ് നാരായണ്‍ ജി ഫൗണ്ടേഷന്‍ ആസാദി പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്.

ALSO READ: ജീവന്റെ തുടിപ്പന്വേഷിച്ച് ദുരന്തഭൂമിയിലെ വഴികാട്ടിയായും പ്രതീക്ഷയായും ഡോഗ് സ്‌ക്വാഡുകള്‍

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ മിനിയുടെ അധ്യക്ഷതയില്‍ലുള്ള ഏഴ് അംഗ ജൂറി കമ്മിറ്റിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സ്വാതന്ത്രദിനത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വൈകുന്നേരം 4 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫ്, സ്റ്റേറ്റ് കോഡിനേറ്റര്‍മാരായ ഷൈദ, ജാഫര്‍ പി, സാജിദ് എംഎ തുടങ്ങിയര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News