“അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മിമിക്രിക്കാരാണ്”; ഇനി അശോകേട്ടനെ അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്

നടന്‍ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ലെന്ന വെളിപ്പെടുത്തലുമായി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. അശോകേട്ടന്റെ ആ ഇന്റര്‍വ്യു കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നതെന്നും ഇപ്പോള്‍ നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണെന്നും അസീസ് പറഞ്ഞു.

Also Read : ‘മനോഹരമായ മനസുകള്‍ ഒന്നിക്കുമ്പോള്‍ ‘കാതല്‍’ പോലുള്ള സിനിമകള്‍ നമുക്ക് ലഭിക്കും’: സൂര്യ

അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തുവെന്നും ഇനി അശോകേട്ടനെ അനുകരിക്കില്ല, നിര്‍ത്തിയെന്നും അസീസ് പറഞ്ഞു.

”അശോകേട്ടന്റെ ആ ഇന്റര്‍വ്യു കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വിഡിയോ അയച്ചു തന്നത്. ഇപ്പോള്‍ നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി.

അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജില്‍ ഓഡിയന്‍സ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കില്‍ കുറച്ച് ഓവര്‍ ആയി ചെയ്യണം. ടിവിയില്‍ പക്ഷേ ഇത്രയും വേണ്ട. സിനിമയില്‍ ഒട്ടും വേണ്ട.

എന്റെ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ ഇഷ്ടമാണെന്ന് അശോകന്‍ ചേട്ടന്‍ നേരിട്ടു പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് അപ്പോള്‍ നിര്‍ത്തണം. അത് സ്വന്തം കൂട്ടുകാരനാണെങ്കില്‍ കൂടി. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഇനി മുതല്‍ അശോകന്‍ ചേട്ടനെ ഒരിടത്തും അനുകരിക്കില്ല. ഇനി എല്ലാവരും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാല്‍ അനുകരണം നിര്‍ത്തും. വേറെയും മിമിക്രികളുണ്ടല്ലോ. ഇപ്പോള്‍ തന്നെ ഫിഗര്‍ ഷോ എന്നത് ഔട്ട് ആയിക്കൊണ്ടിരിക്കുകയാണ്. നല്ല സ്‌കിറ്റുകള്‍ തുടരും. ഞങ്ങള്‍ മിമിക്രിക്കാരാണ്.”-അസീസ് നെടുമങ്ങാട് പറഞ്ഞു.

നടനും മിമിക്രി താരവുമായ അസീസ് തന്നെ അനുകരിക്കുന്നത് മോശമായിട്ടെന്ന് അശോകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അമരത്തിലെ തന്നെ അസീസ് അവതരിപ്പിക്കുമ്പോള്‍ നന്നായാണ് ചെയ്യുന്നത് എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും, തന്നെപ്പോലെ ഉള്ളവരെ വെച്ചാണ് പോപ്പുലാരിറ്റി ഉണ്ടായതെന്ന് അസീസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പറഞ്ഞു.

Also Read : മമ്മൂക്ക തന്നെ താരം; വൈറലായി ‘ടർബോ’ ജോസ് ലുക്ക്

അശോകന്‍ പറഞ്ഞത്

സിനിമയില്‍ ഞാന്‍ അഭിനയിച്ചതിന്റെ പത്തിരട്ടിയാണ് മിക്കയാളുകളും കാണിക്കുന്നത്. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റില്‍ പിടിച്ചിട്ടാണ് അവര്‍ വലിച്ച് നീട്ടുന്നത്. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു. അവരങ്ങനെ ചെയ്തോട്ടെ. മനപ്പൂര്‍വം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്നേഹം കൊണ്ട് ചെയ്യുമ്പോള്‍ ഒറിജിനല്‍ ആയിട്ടേ ചെയ്യുകയുള്ളൂ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴില്‍ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാന്‍ പറ്റില്ല.

അസീസ് നല്ല മിമിക്രിക്കാരനാണ്. പക്ഷേ അമരത്തിലെ തന്നെ നന്നായാണ് ചെയ്യുന്നത് എന്നെനിക്ക് തോന്നിയിട്ടില്ല. എന്നെപ്പോലെ ഉള്ളവരെ വെച്ചാണ് പോപ്പുലാരിറ്റി ഉണ്ടായതെന്ന് അസീസ് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News