അസര്‍ബൈജാന്‍ വിമാനം കസഖ്സ്ഥാനില്‍ തകര്‍ന്നു വീണു, വീഡിയോ പുറത്ത്!

കസഖ്സ്ഥാനില്‍ നിന്നും റഷ്യയിലേക്ക് പോവുകയായിരുന്ന യാത്രാവിമാനം തകര്‍ന്നു വീണു. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്താനായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മൂടല്‍മഞ്ഞ് കാരണം വഴിതിരിച്ച് വിട്ട വിമാനം അക്തൗ വിമനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്.

ALSO READ: ക്രിസ്മസ് തലേന്ന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ഷെല്ലാക്രമണം; എട്ടു പേര്‍ കൊല്ലപ്പെട്ടു

റഷ്യയിലെ ചെച്‌നിയയിലെ ഗ്രോസ്‌നിയിലേക്ക് ബക്കുവില്‍ നിന്നും പുറപ്പെട്ടതാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ്. എന്നാല്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാന വഴിതിരിച്ച് വിട്ടു. ഏകദേശം ഇരുപത്തിയഞ്ചോളം യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് കസാഖ്സ്ഥാന്‍ അധികൃതര്‍ അവകാശപ്പെടുന്നത്. അതേസമയം 42 പേര്‍ മരിച്ചതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ALSO READ: സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷത്തില്‍

അതേസമയം അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താഴെപതിക്കുന്ന വിമാനം തീഗോളമായി മാറുന്ന കാഴ്ചയാണ് വീഡിയോയില്‍ ഉള്ളത്.

ALSO READ: ആകെ മൊത്തം പണി പാളി! സാങ്കേതിക തകരാറിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനങ്ങളുടെ സർവീസ് തടസ്സപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration