മുഖഛായ മാറാനൊരുങ്ങി കണ്ണൂർ അഴീക്കൽ തുറമുഖം.25 കോടി 36 ലക്ഷം രൂപ ചിലവഴിച്ചാണ് തുറമുഖം ആധുനികവത്കരിക്കുന്നത്. ആധുനികവത്കരണം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അഴീക്കൽ തുറമുഖത്തെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.തുറമുഖത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.ആധുനികവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.രണ്ട് വർഷം കൊണ്ട് പ്രവർത്തികൾ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
186 മീറ്റർ വാർഫ്, ലേലപ്പുര, സാഫ് പ്രോസസിംഗ് യൂണിറ്റ്, ലോക്കർ മുറികൾ, ചുറ്റുമതിൽ, ഇന്റേണൽ റോഡുകൾ, കാന്റീൻ കെട്ടിടം, പാർക്കിംഗ് ഏരിയ, ശുചിമുറി ബ്ലോക്ക്, ഫിഷറീസ് ഓഫീസ്, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി തുടങ്ങിയവയാണ് ഒരുക്കുക. നിലവിലെ മത്സ്യയാനങ്ങളുടെ ബാഹുല്യം, ബെർത്തിങ് സൗകര്യത്തിന്റെ അപര്യാപ്തത തുടങ്ങിയ പരിഗണിച്ചാണ് തുറമുഖം ആധുനികവത്കരിക്കുന്നത്. ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here